Trending Now

ഡോ. എം. എസ്. സുനിലിന്റെ 343- മത് സ്നേഹഭവനം കുടിലിൽ കഴിഞ്ഞിരുന്ന സാലി ജോസഫിനും കുടുംബത്തിനും

 

konnivartha.com: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 343- മത് സ്നേഹഭവനം തുഷാര ജോസ് ദമ്പതികളുടെ സഹായത്താൽ ഇടുക്കി നായരുപാറ മലയിൽ താഴെ സാലിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി .

വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ജോസ് കുട്ടൻ നിർവഹിച്ചു . 15 വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ സാധിക്കാതെ സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു സാലിയും കൂലിപ്പണിക്കാരനായ ഭർത്താവ് സജുവും ,പ്ലസ് വൺ വിദ്യാർഥിനിയായ മകൾ അൽഫോൻസയും താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും, അടുക്കളയും, ഹാളും ,ശുചിമുറിയും, സിറ്റൗട്ട് മടങ്ങിയ 650 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ നിർമല .,പ്രോജക്ട് കോർഡിനേറ്റർ കെ പി ജയലാൽ .,മെഡിക്കൽ ഓഫീസർ ആശിഷ് മോഹൻ., സജീഷ്., എബ്രഹാം .ടി. സി. എന്നിവർ പ്രസംഗിച്ചു.

error: Content is protected !!