
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പട്ടികജാതി-പട്ടികവര്‍ഗ കുട്ടികള്‍ക്ക് വീടുകളില്‍പഠിക്കുന്നതിനായി പഠനമേശയും കസേരയും നല്‍കി. 60 കുട്ടികള്‍ക്കാണ് നല്‍കിയത്.
പ്രസിഡന്റ് റ്റി കെ ജയിംസ് ഉദ്ഘാടനം ചെയ്തു. മൂന്നുലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വിനിയോഗിച്ചത്. ഉപരിപഠനം നടത്തുന്ന 12 കുട്ടികള്‍ക്ക് 25000 മുതല്‍ 40000 രൂപ വരെ മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ് നല്‍കി. അഞ്ച് കുട്ടികള്‍ക്ക് ലാപ് ടോപ്പ് നല്‍കും. ഒമ്പത് ലക്ഷം രൂപ വിദ്യാഭ്യാസ പ്രോജക്ടുകള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
വെസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ രമാദേവി, ഇ വി വര്‍ക്കി, പഞ്ചായത്തംഗങ്ങളായ റ്റി കെ രാജന്‍, രാജി വിജയകുമാര്‍, പ്രസന്നകുമാരി, ഷാജി കൈപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.