
konnivartha.com: കൊടുമൺ കിഴക്ക് ശ്രീ ഗിരിദേവൻ മലനട അപ്പൂപ്പൻ ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവവും പതിമൂന്നാമത് പ്രതിഷ്ഠാ വാർഷികത്തിന്റെയും ഭാഗമായി നടന്ന മകരപൊങ്കാലയുടെ ഭദ്രദീപം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )സെക്രട്ടറി ശ്രീ സലിംകുമാർ കല്ലേലി തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം അധ്യക്ഷന്‍ പ്രശാന്ത് , സെക്രട്ടറി ബിനു ഗോപി , ഉത്സവ കമ്മറ്റി കണ്‍വീനര്‍മാരായ പ്രദീപ് കുമാര്‍ , അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി .ഫെബ്രുവരി 9 ന് നവകം ,കലശ പൂജ ,കാവില്‍ നൂറും പാലും സമൂഹ സദ്യ തുടര്‍ന്ന് നാല് മണിയ്ക്ക് മലക്കോടി എഴുന്നള്ളത്ത് രാത്രി പത്തിന് ഭക്തിഗാനസുധ .ഫെബ്രുവരി പത്തിന് രാവിലെ 9.30 ന് പടേനി ,11 ന് അന്നദാനം എന്നിവ നടക്കും .