Trending Now

ബാല ഭദ്രാ ദേവീക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടന്നു

 

Konnivartha. Com/തിരുവനന്തപുരം : കിളിമാനൂര്‍ നഗരൂര്‍ കോയിക്കമൂല മൂഴിത്തോട്ടം തെക്കതില്‍ ശ്രീ ബാല ഭദ്രാ ദേവീക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടന്നു. ബാല ഭദ്രാ ദേവി പ്രതിഷ്ഠയ്ക്ക് ഒപ്പം ശ്രീ ഗണപതി, മാടൻ തമ്പുരാൻ, യോഗീശ്വരൻ, വന ദുർഗ്ഗ എന്നീ ഉപ സ്വരൂപ പീഠങ്ങളും കലശം ആറാടിച്ചു പ്രതിഷ്ഠ നടത്തി.

അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമിത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. മൃത്യഞ്ജയ ഹോമം, നാഗരുകാവിൽ നെയ് വിളക്ക് സമർപ്പണം, ആചാര്യ വരണം, വാസ്തു ബലി, പ്രാസാദ ശുദ്ധി, ഭഗവതി സേവ, സുദർശന ഹോമം, സുകൃത ഹോമം, വിഷ്ണു പൂജ, ബ്രഹ്മ രക്ഷസ് പൂജ, കലശപൂജ, നവഗം പൂജ എന്നിവ മൂന്നു ദിവസം വിശേഷാൽ പൂജകളായി സമർപ്പിച്ചു.

പ്രതിഷ്ഠ കർമ്മത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി, മാധ്യമ പ്രവർത്തകൻ ജയൻ കോന്നി, ദർശനാവട്ടം മാടൻ നട മഹാദേവ ക്ഷേത്രം പ്രസിഡന്റ് എൻ. ചന്ദ്രശേഖരൻ നായർ, പള്ളിയറക്കാവ് ഭഗവതി ക്ഷേത്രം രക്ഷാധികാരി ജി ദിലീപ് കുമാർ, റിട്ട. അധ്യാപിക സുമതി ‘അമ്മ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. പൂജകൾക്ക് വെൺകുളം ഷാജി സ്വാമിനാഥൻ നേതൃത്വം നൽകി. ക്ഷേത്രം പ്രസിഡന്റ് എസ് രഞ്ജിത്ത്, സെക്രട്ടറി സുദേശൻ എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

 

error: Content is protected !!