konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 341 – മത് സ്നേഹഭവനം വർഗീസ് കുര്യന്റെ സഹായത്താൽ കുമ്പഴ വെട്ടൂർ റേഡിയോ ജംഗ്ഷനിൽ ആനക്കുടി വീട്ടിൽ കുഞ്ഞമ്മയ്ക്കും അവരുടെ 5 ചെറു മക്കൾക്കുമായി പണി പൂർത്തീകരിച്ച് നൽകി.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും വർഗീസ് കുര്യൻ നിർവഹിച്ചു. വർഷങ്ങളായി മാതാപിതാക്കൾ നഷ്ടപ്പെട്ട 5 ചെറുമക്കളുമായി എങ്ങോട്ട് പോകണമെന്ന് അറിയാതെ വിഷമ അവസ്ഥയിൽ കഴിയുമ്പോൾ ആണ് ലൈഫിൽ നിന്നും കുഞ്ഞമ്മയ്ക്ക് അഞ്ച് സെൻറ് സ്ഥലം വാങ്ങുവാൻ സാധിച്ചത്. എന്നാൽ വെള്ളമോ വൈദ്യുതിയോ ലഭിക്കാത്ത പ്രസ്തുത സ്ഥലത്ത് വീട് പണിയാൻ കഴിയാതെ പാതിവഴിയിൽ ഉപേക്ഷിച്ച് പൊളിഞ്ഞു വീഴാറായ ഒരു ചെറിയ കുടിലിൽ ആയിരുന്നു വൈദ്യുതി പോലുമില്ലാതെ ഈ അഞ്ചു കുട്ടികൾ ഈ മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്നത്.
ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും ,അടുക്കളയും, ഹാളും ,ശുചിമുറിയും, സിറ്റൗട്ട് മടങ്ങിയ വീട് വർഗീസിന്റെ സഹായത്താൽ പൂർത്തീകരിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ പി ജയലാൽ .,രാജു .സി. എന്നിവർ പ്രസംഗിച്ചു