
ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു;വോട്ടെടുപ്പ് ഫെബ്രുവരി 24 ന്
ജില്ലയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനമായിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണം. അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറു വരെ സമര്‍പ്പിക്കാം. ഏഴിന് സൂക്ഷ്മ പരിശോധന. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 10. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ. വോട്ടെണ്ണല്‍ 25 ന് രാവിലെ 10 മുതല്‍.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മല്‍സരിക്കാന്‍ 2000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 4000 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക; പട്ടിക വിഭാഗക്കാര്‍ക്ക് നിശ്ചിതതുകയുടെ 50 ശതമാനം മതിയാകും.
പ്രചാരണത്തിനുള്ള പരമാവധി തുകവിനിയോഗം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 25,000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 75,000 രൂപയുമാണ് എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ് : യോഗം ഇന്ന് (ഫെബ്രുവരി 1)
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം വരണാധികാരിയായ ജില്ലാ കല്കടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ രാവിലെ 11ന് ചേംബറില്‍ ചേരും. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറും ഇതരജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും.
പി.എസ്.സി അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ എല്‍പി സ്‌കൂള്‍ ടീച്ചര്‍ ( മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 709/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി അഞ്ച്, ആറ്, ഏഴ്, 12, 13, 14,19,20,21,27,28 തീയതികളില്‍ രാവിലെ 09.30/ഉച്ചയ്ക്ക് 12 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസിലും ഫെബ്രുവരി 19, 20, 21, 27, 28 തീയതികളില്‍ രാവിലെ 09.30/ഉച്ചയ്ക്ക് 12.00 ന് കെ.പി.എസ്.സി ആസ്ഥാന ഓഫീസിലും അഭിമുഖം നടത്തും.
വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0468 2222665.
ടെന്‍ഡര്‍
പന്തളം-2 ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 18 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 14. ഫോണ്‍ : 04734 292620, 262620.
പി എസ്സി അറിയിപ്പ്
ജില്ലയില്‍ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ (പാര്‍ട്ട് രണ്ട് -ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നമ്പര്‍ 406/2021) (ഗസറ്റ് തീയതി 30.09.2021) തസ്തികയ്ക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ഇല്ല എന്ന് ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
ക്വട്ടേഷന്‍
ജില്ലാ മണ്ണ്‌സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കാന്‍ അംഗീകാരം ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രവൃത്തി ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ആറ്. ഫോണ്‍ : 0468 2224070. ഇ-മെയില്‍ : [email protected]
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ തിരു-കൊച്ചി സാഹിത്യ-ശാസ്ത്രീയ-ധാര്മ്മികസം
അടൂര്‍ – ദേശകല്ലുംമൂട് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഉദ്ഘാടനംചെയ്തു
കോവിഡ് കാലത്ത് നിര്‍ത്തിവച്ച് അടൂര്‍ -ദേശകല്ലുംമുട് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാറുമായി ഡെപ്യൂട്ടി സ്പീക്കര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് സര്‍വീസ് ആരംഭിച്ചത്. ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ പങ്കെടുത്തു.
കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 1)
മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 1) രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. അധ്യക്ഷനാകും. 2.09 കോടി രൂപ ചെലവഴിച്ചുള്ള ഫോറന്‍സിക് ബ്ലോക്കില്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ് ചേമ്പര്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്സി ടേബിള്‍, മെഡിക്കല്‍ ഓഫീസര്‍ റൂം, സ്റ്റാഫ് റൂമുകള്‍, റിസപ്ഷന്‍ എന്നിങ്ങനെയാണ് സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളജില്‍ മൂന്ന് ബാച്ചുകളിലായി 300 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്.
2023 ഡിസംബറില്‍ 38 തസ്തികകള്‍ കൂടി സൃഷ്ടിച്ചു. ഒന്നാം ഘട്ടത്തില്‍ 167.33 കോടി രൂപ അനുവദിച്ച് 300 കിടക്കകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. പീഡിയാട്രിക് ഐസിയു, ലക്ഷ്യപദ്ധതി പ്രകാരം 3.5 കോടിയുടെ ലേബര്‍ റൂം, വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഡീന്‍ വില്ല, ബ്ലഡ് ബാങ്ക് എന്നിവ യാഥാര്‍ത്ഥ്യമാക്കി. ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാന്‍ സ്ഥാപിച്ചു. 200 കിടക്കകളുള്ള ആശുപത്രി കെട്ടിടം, 1000 സീറ്റുകളുള്ള ഓഡിറ്റോറിയം, അക്കാഡമിക് ബ്ലോക്ക് ഫേസ് രണ്ട് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഫോര്‍ എസ്‌സി / എസ് റ്റി , എസ്റ്റി മാത്രം) കാറ്റഗറി നമ്പര്‍ 250/2020 തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.