konnivartha.com: കുഷ്ഠരോഗ നിര്‍മാര്‍ജനത്തിനായി ഫെബ്രുവരി 12 വരെ നീണ്ടുനില്‍ക്കുന്ന അശ്വമേധം 6.0 കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി പഞ്ചായത്ത് ഹാളില്‍ അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അധ്യക്ഷനായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ കുഷ്ഠ രോഗവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുഷ്ഠരോഗ നിര്‍ണയ ഭവനസന്ദര്‍ശനത്തിലൂടെ രോഗം ബാധിച്ചവരെ നേരത്തേ കണ്ടെത്തി ചികിത്സ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ‘പാടുകള്‍നോക്കാം ആരോഗ്യം കാക്കാം”എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കുഷ്ഠരോഗത്തിന് എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ ചികിത്സ ലഭ്യമാണെന്നും ആരംഭത്തില്‍ ചികിത്സിച്ചാല്‍ വൈകല്യങ്ങള്‍ മാറ്റാന്‍ കഴിയുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്‍ പ്രകാശ്, റൂബി കോശി, ബിന്ദുറെജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത സുരേഷ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ അജി, പഞ്ചായത്ത് അംഗം സന്ധ്യാദേവി, മന്ദിരം രവീന്ദ്രന്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.സേതുലക്ഷ്മി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. എസ് നന്ദിനി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ കെ ശ്യാംകുമാര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ലേഖ തോബിയാസ്, ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി.എസ് രാജു, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.