![](https://www.konnivartha.com/wp-content/uploads/2025/01/2-20-800x528.jpg)
konnivartha.com: വന്യജീവി ആക്രമണത്തെ തുടർന്ന് മാനന്തവാടി നഗരസഭയിലെ മാനന്തവാടി നഗരസഭയിലെ ഒന്നാം ഡിവിഷനായ പഞ്ചാരക്കൊല്ലി, രണ്ടാം ഡിവിഷനായ പിലാക്കാവിൽ ഉൾപ്പെട്ടുവരുന്ന സെന്റ് ജോസഫ് എൽ.പി. സ്ക്കൂളിന് മേൽഭാഗം ഉൾപ്പെട്ടുവരുന്ന ഭാഗവും, വട്ടർകുന്ന് പ്രദേശം, കയ്യേറ്റഭൂമി പ്രദേശം, മുപ്പത്തിയാറാം ഡിവിഷനിൽ ഉൾപ്പെട്ടു വരുന്ന ചിറക്കര ഭാഗം (പഞ്ചാരക്കൊല്ലി) എന്നീ പ്രദേശങ്ങളിൽ (2025 ജനുവരി 27, തിങ്കളാഴ്ച) രാവിലെ ആറ് മുതൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു.
ഡിവിഷനുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെൻ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല.കർഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ജനുവരി 27, 28 തിയതികളിൽ സ്കൂളുകളിൽ ഹാജരാകേണ്ടതില്ല.
പി.എസ്.സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകൾക്ക് അത്യാവശ്യമായി പോകണ്ടവർ ഡിവിഷനിലെ കൗൺസിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.