Trending Now

അരുവാപ്പുലത്ത് ന്യൂട്രി ട്രൈബ് പദ്ധതി ആരംഭിച്ചു

 

konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ കോളനികളിലെ കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനായി തയ്യാറാക്കിയ ന്യൂട്രി ട്രൈബ് പദ്ധതി ആരംഭിച്ചു. വാര്‍ഷിക പദ്ധതിയില്‍ 1 ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത് എന്ന് പഞ്ചായത്ത് അധ്യക്ഷ രേഷ്മ മറിയം റോയി അറിയിച്ചു .

 

ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ സങ്കേതങ്ങളായ ആവണിപ്പാറ, കോട്ടാംപാറ, കാട്ടാത്തി എന്നിവിടങ്ങളില്‍ ബദാം, അണ്ടിപ്പരിപ്പ്, കടല, ശര്‍ക്കര എന്നിവ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. മുന്‍വര്‍ഷം ആരംഭിച്ച പദ്ധതി പട്ടികവര്‍ഗ മേഖലയിലെ കുട്ടികള്‍ക്ക് പ്രയോജനകരം ആയിരുന്നുവെന്നും വരും വര്‍ഷങ്ങളിലും ഈ പദ്ധതി വിജയകരമായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നതാണെന്നും, സങ്കേതങ്ങളിലെ ആളുകളുടെ ആരോഗ്യം ഗ്രാമപഞ്ചായത്ത് പ്രധാന പരിഗണന നല്‍കുന്ന വിഷയം ആണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു

ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ഷീബ സുധീര്‍, വി.കെ. രഘു, ജോജു വര്‍ഗീസ്, സിന്ധു പി, റ്റി ഡി സന്തോഷ്, റ്റി.വി. ശ്രീലത, ശ്രീകുമാര്‍ വി, ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍ വസുന്ധരദേവി എല്‍.എസ്. കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ ലക്ഷ്മി ആര്‍. നായര്‍‌ എന്നിവര്‍ പ്രസംഗിച്ചു

error: Content is protected !!