Trending Now

പ്രിസിഷന്‍ ഫാംമിങ്ങ് രീതിയില്‍ വള്ളിക്കോട് പച്ചക്കറി കൃഷി തുടങ്ങി

 

konnivartha.com: കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഓപ്പണ്‍ പ്രിസിഷന്‍ ഫാംമിങ്ങിന്റെ ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ നിര്‍വഹിച്ചു. വള്ളിക്കോട് കൃഷ്ണകൃപയില്‍ ബിജുവിന്റെ 50 സെന്റ് സ്ഥലത്താണ് പ്രിസിഷന്‍ ഫാംമിങ്ങ് രീതിയില്‍ പച്ചക്കറി കൃഷി. വള്ളിക്കോട് പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി.

വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജി സുഭാഷ്, പഞ്ചായത്ത് അംഗം തോമസ് ജോസ് അയ്യനേത്ത്, കൃഷി ഓഫീസര്‍ അനില ടി ശശി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എസ് ബിജു, കൃഷി അസിസ്റ്റന്റുമാരായ കെ കെ ഷിബു, ജെറിന്‍ ടി ജോര്‍ജ്, വിവിധ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Precision farming method

Precision farming is a method that uses advanced technologies and tools to monitor and improve crop yields. It involves using the right amount of resources at the right time and place to address the needs of specific crops and areas of land

മികച്ച വിളവും കുറഞ്ഞ ചെലവും ഉറപ്പു വരുത്തുന്ന രീതിയാണ് സൂക്ഷ്മ കൃഷിയിൽ അവലംബിക്കുന്നത്. കുറച്ചു വെള്ളവും വളവും കുറഞ്ഞ അധ്വാനവും കൊണ്ട് നിശ്‌ചിത സ്‌ഥലത്തുനിന്നു പരമാവധി ഉത്‌പാദനം ഉണ്ടാക്കുന്ന പുത്തൻ കൃഷിസമ്പ്രദായമാണ് പ്രിസിഷൻ ഫാമിങ് അഥവാ സൂക്ഷ്മ കൃഷി.

വളമിടാനോ വെള്ളം ഒഴിക്കാനോ ആരും വേണ്ട. വളവും വെള്ളവും സസ്യസംരക്ഷണ പ്രവർത്തനങ്ങളുമൊക്കെ ഈ സമ്പ്രദായത്തിലെ ഇൻലൈൻ ഡ്രിപ്പർ വഴി വിളകളുടെ വേരുപടലത്തിലേക്കു നേരിട്ട് എത്തിക്കുന്നതാണ് പ്രിസിഷൻ കൃഷിരീതി. വിളകളുടെ വേരുപടലം ഉള്ള സ്‌ഥലത്തു മാത്രം വളമിടുകയും വെള്ളമൊഴിക്കുകയും ചെയ്യുന്ന ഈ രീതി ലാഭകരമാണ്.

മുൻകൂട്ടി തയാറാക്കിയ തൈകളാണ് പ്രിസിഷനിൽ ഉപയോഗിക്കുന്നത്.ഒരിക്കൽ ഈ സംവിധാനം ഒരുക്കിയാൽ അഞ്ചു പത്തു വർഷത്തേക്ക് മറ്റു ചെലവുകൾ ഒന്നുമില്ല.ഓരോ ഘട്ടത്തിലും നൽകേണ്ട വെള്ളവും വളവും മരുന്നും നിശ്‌ചയിക്കേണ്ടത് അഗ്രികൾച്ചർ പ്രൊഫഷനൽ തന്നെയാണ്.

കൃഷിവകുപ്പിന് നൽകാൻ കഴിയുന്ന സേവനമാണിത്. വെള്ളവും വളവും വലിച്ചെടുക്കുന്നത് ചെറുവേരുകളാണ്.ജലസേചനത്തോടൊപ്പം വളവും നൽകാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. കൃത്യമായ അളവിൽ ഇവ ലഭിക്കുമെന്നതിനാൽ ചെടിയുടെ ആരോഗ്യം നില നിൽക്കും.

വരും ഭാവിയില്‍ വ്യാപകമായി ഈ കൃഷി രീതി കര്‍ഷകര്‍ നടപ്പിലാക്കും .അതിനു ഉള്ള കൃത്യമായ ബോധവത്കരണം ആവശ്യം ആണ് . തരിശു സ്ഥലങ്ങള്‍ ഏറ്റെടുത്തു ഈ കൃഷി രീതി തുടങ്ങിയാല്‍ കര്‍ഷകര്‍ക്ക് വളരെ ഏറെ ലാഭം കൊയ്യാന്‍ കഴിയും .

error: Content is protected !!