സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റിയും സംയുക്തമായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കല്‍ പരിശീലന പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ അധ്യക്ഷയായി. ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ ജി ഉല്ലാസ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍, കൊല്ലം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. സുജിത് കുമാര്‍, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ബിഎംസി കണ്‍വീനര്‍മാര്‍, ബിഎംസി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.