ഗതാഗത നിരോധനം
വടശേരിക്കര 15-ാം വാര്‍ഡ് ഇടക്കുളം- അമ്പലംപടി- പുത്തന്‍പുരയ്ക്കല്‍ പടി- കൊല്ലം പടി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ തിങ്കളാഴ്ച (ഡിസംബര്‍ 30) മുതല്‍ ഏഴു ദിവസത്തേയ്ക്ക് ഗതാഗതം നിരോധിച്ചു.
വനിതാ കമ്മിഷന്‍ അദാലത്ത് 30 ന്
കേരള വനിതാ കമ്മീഷന്‍ ജില്ലാതല അദാലത്ത് ഡിസംബര്‍ 30 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍. അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
ലേലം
പി.എം.ജി.എസ്.വൈ പൈപ്പ് ലൈനായി കുഴിയെടുത്തതിന്റെ ഭാഗമായി ലഭിച്ച ഹാര്‍ഡ് റോക്കുകള്‍ ജനുവരി ആറിന് പകല്‍ 11 ന് വെച്ചുച്ചിറ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യുന്നു. ഫോണ്‍: 04735265238, 9496042669.
റീസര്‍വേ റെക്കോഡ് പരിശോധിക്കാം
അടൂര്‍ താലൂക്ക് ഏഴംകുളം വില്ലേജ് റീസര്‍വേ റെക്കോഡ് ഡിസംബര്‍ 30 മുതല്‍ ജനുവരി 30 വരെ ഏഴംകുളം വില്ലേജ് ഓഫീസിന് എതിര്‍വശം കല്ലൂര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസില്‍ പ്രദര്‍ശിപ്പിക്കും. ഓഫീസ് പ്രവൃത്തി ദിനങ്ങളില്‍ നേരിട്ടും. ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേനെയും വസ്തു സംബന്ധമായ വിവരങ്ങള്‍ പരിശോധിക്കാം. പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അടൂര്‍ റീസര്‍വേ സൂപ്രണ്ടിനോ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേനെയോ അപ്പീല്‍ സമര്‍പ്പിക്കാം.
കള്ളുഷാപ്പ് ഓണ്‍ലൈന്‍ വില്‍പ്പന
ജില്ലയിലെ വില്‍പ്പനയില്‍ പോകാത്ത/പ്രിവിലേജ് റദ്ദ് ചെയ്തിട്ടുളള കളള് ഷാപ്പുകളുടെ 2023- 26 വര്‍ഷത്തെ ഓണ്‍ലൈന്‍ വില്‍പ്പന (റെന്റല്‍ തുകയുടെ 50 ശതമാനം നിരക്കില്‍) ഡിസംബര്‍ 31 ന് നടക്കും. അടൂര്‍ റേഞ്ചിലെ ഒന്ന്, പത്തനംതിട്ട റേഞ്ചിലെ ഒന്ന്, രണ്ട്, മൂന്ന്, തിരുവല്ല റേഞ്ചിലെ രണ്ട്, മൂന്ന് എന്നീ ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളാണ് വില്‍പ്പനയ്ക്കുള്ളത്. ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളളവര്‍ക്ക് ഡിസംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. റേഞ്ച്/ഗ്രൂപ്പുകളുടെ റെന്റല്‍, അഡീഷണല്‍ റെന്റല്‍ ഓണ്‍ലൈന്‍ പെയ്മെന്റ് ചെയ്യണം. നിശ്ചയിച്ച സമയപരിധിക്ക് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എക്സൈസ് ഡിവിഷനിലെ സര്‍ക്കിള്‍ ഓഫീസുകള്‍, പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസ് എന്നിവയുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.