Trending Now

കോന്നിയില്‍ നീളുന്ന ഗതാഗതക്കുരുക്ക് :അശാസ്ത്രീയ വാഹന നിയന്ത്രണം

 

konnivartha.com:കോന്നിയില്‍ നിത്യവും ഗതാഗത കുരുക്ക് . ഇന്നും നീണ്ട വാഹന നിര . ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ കഴിവ് ഉള്ളവരെ നിയമിക്കണം എന്ന് വാഹന ഡ്രൈവര്‍മാര്‍ പറയുന്നു . കഴിഞ്ഞ ഏതാനും ദിവസമായി കോന്നിയില്‍ ട്രാഫിക്ക് സംവിധാനം ആകെ അവതാളത്തില്‍ ആണ് .

പത്തനംതിട്ട ജില്ലയില്‍ ട്രാഫിക്ക് സിഗ്നല്‍ ലൈറ്റ് ഇല്ലാത്ത ഏക സ്ഥലവും വണ്‍വേ ഇല്ലാത്ത സ്ഥലവും കോന്നിയാണ് . ശബരിമല തീര്‍ഥാടകരുടെ വാഹനം കൂടി ഇത് വഴിയാണ് കൂടുതലും കടന്നു വരുന്നത് എങ്കിലും പരിചയം ഇല്ലാത്ത ആളുകളെ ആണ് ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ താല്‍ക്കാലികമായി നിയമിച്ചത് . ശബരിമല തീര്‍ഥാടന കാലത്ത് രണ്ടു മാസം പോലീസ് താല്‍ക്കാലിക ആളുകളെ നിയമിക്കും . ഇവര്‍ക്ക് മുന്‍ പരിചയം ഇല്ലാത്തതിനാല്‍ ആണ് കോന്നിയില്‍ നീണ്ട ഗതാഗതകുരുക്ക് ഉണ്ടാകുന്നത് എന്ന് ഡ്രൈവര്‍മാര്‍ പറയുന്നു .

ട്രാഫിക്ക് സ്ഥലം മുതല്‍ ചൈനാമുക്ക് വരെ നീണ്ട ഗതാഗതകുരുക്ക് ആണ് ഇന്ന് ഉണ്ടായത് . കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം ഗതാഗത കുരുക്ക് ഉണ്ടായി എന്ന് കച്ചവടക്കാരും പറയുന്നു . കടന്നു വരുന്ന വാഹനങ്ങള്‍ കുറെ നേരം പിടിച്ചിടുന്നതിനാല്‍ പുറകെ വരുന്ന എല്ലാ വാഹനവും ഈ കുരുക്കില്‍ തന്നെ . നാലും കൂടിയ കവലയില്‍ നാല് ഭാഗത്തേക്കും നീളുന്ന ഗതാഗത കുരുക്ക് മൂലം കാല്‍നട യാത്രികരും ബുദ്ധിമുട്ടില്‍ ആണ് . ചെറിയ വാഹനങ്ങള്‍ വിയറ്റ്നാം -മങ്ങാരം വഴി ടി വി എം പടിയിലേക്ക് തരിച്ചു വിട്ടാല്‍ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ കഴിയും . അധികാരികള്‍ ശ്രദ്ധിക്കണം എന്ന് ജനങ്ങള്‍ ആവശ്യം ഉന്നയിച്ചു.

error: Content is protected !!