Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (26/12/2024 )

ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജലസ്രോതസുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ടം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കുറിഞ്ചാല്‍ മാത്തൂര്‍ പടി തോട് ശുചീകരണത്തിന്റെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. 2025 മാര്‍ച്ച് 30 ന് ഉള്ളില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ നീര്‍ച്ചാലുകളുടെയും ജനകീയ വീണ്ടെടുക്കല്‍ പൂര്‍ത്തിയാക്കും. 14-ാം വാര്‍ഡ് മെമ്പര്‍  എം ആര്‍ അനില്‍ കുമാര്‍ അധ്യക്ഷനായി.

സോഷ്യല്‍ ഓഡിറ്റ് വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവ്

തദ്ദേശ സ്വയംഭരണ വകുപ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ 600 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉളളവര്‍ക്ക് മുന്‍ഗണന. ബിരുദധാരികളായ കുടുംബശ്രീ ഓക്‌സിലയറി ഗ്രൂപ്പ് അംഗങ്ങള്‍,  സന്നദ്ധ സംഘടനഅംഗങ്ങള്‍, മുന്‍കാല ജനപ്രതിനിധികള്‍ തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്. ഉയര്‍ന്ന പ്രായപരിധി 35 വയസ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ആറുവര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷാ ഫോമിന്റെ ലിങ്ക് www.socialaudit.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ജനുവരി 10. ഫോണ്‍ -0471 2724696.

പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ്

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. കോഴ്‌സ് ദൈര്‍ഘ്യം-  നാല് മാസം. 30 സീറ്റുകള്‍. കോഴ്‌സ് ഫീസ് –  25000 രൂപ(+18ശതമാനം ജി.എസ്.ടി). പ്രായപരിധി ഇല്ല.സമയക്രമം – ആഴ്ചയില്‍ രണ്ടു ദിവസം വീതം  രാവിലെ 10.30  മുതല്‍  വൈകിട്ട് 3.30 വരെ.
യോഗ്യത – ഐടിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്്ച്വറല്‍ അസിസ്റ്റന്റ് ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് ,ആര്‍ക്കിടെക്്ച്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ്.
മേല്‍വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ,വാസ്തുവിദ്യാ ഗുരുകുലം , ആറന്മുള, പത്തനംതിട്ട 689 533
അവസാന തീയതി ജനുവരി 20. www.vasthuvidyagurukulam.com വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും അപേക്ഷ  സമര്‍പ്പിക്കാം. ഫോണ്‍ :  0468 2319740, 9188089740,9188593635, 9605046982, 9605458857.

ഇ-ലേലം 31 ന്

ജില്ലയില്‍ നര്‍കോട്ടിക്ക് സംബന്ധമായ കേസുകളില്‍ ഉള്‍പ്പെട്ടതും കോടതികളില്‍ നിന്നും പോലീസ് വകുപ്പിലെ ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിക്കു കൈമാറിയിട്ടുള്ളതും  ജില്ലാ പോലീസ് സായുധ സേന ആസ്ഥാനത്ത്  സുക്ഷിച്ചിട്ടുള്ളതുമായ ആറു വാഹനങ്ങള്‍ www.mstcecommerce.com  മുഖേന  ഡിസംബര്‍ 31 ന് രാവിലെ  11  മുതല്‍  വൈകിട്ട് 4.30  വരെ  ഓണ്‍ലൈനായി വില്‍പ്പന നടത്തും. വെബ്‌സൈറ്റില്‍  ബയര്‍  ആയി പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍  0468-2222630
ഇ- മെയില്‍ –[email protected]

കെട്ടിട നികുതി

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി 2025 ജനുവരി നാലുവരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2.30  വരെ വിവിധ കേന്ദ്രങ്ങളില്‍  അടയ്ക്കാം. തീയതി, കളക്ഷന്‍ സ്ഥലം  എന്ന ക്രമത്തില്‍ ചുവടെ.
ഡിസംബര്‍ 27 പുതുശ്ശേരി ജംഗ്ഷന്‍.  28,പാലത്തിങ്കല്‍ ജംഗ്ഷന്‍.  30, എന്‍ എസ് എസ് കരയോഗ മന്ദിരം അമ്പാട്ടുഭാഗം.31,കടമാന്‍കുളം ജംഗ്ഷന്‍. ജനുവരി 03, മടുക്കോലി വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്ന് വട്ടശ്ശേരില്‍ ബില്‍ഡിംഗ്.04, ശാസ്താങ്കല്‍ എന്‍ എസ് എസ് കരയോഗ മന്ദിരം.

കോന്നി താലൂക്ക് വികസന സമിതി യോഗം  ജനുവരി നാലിന്

കോന്നി താലൂക്ക് വികസന സമിതി യോഗം  ജനുവരി നാലിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

ഐഎച്ച്ആര്‍ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ്‌സയന്‍സ് ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിപ്ലോമ ഇന്‍ ഡാറ്റ എന്ററി ടെക്നിക്ക് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ , സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്  കോഴ്‌സുകള്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. എസ്‌സി/ എസ്റ്റി/ ഒബിസി വിഭാഗക്കാര്‍ക്ക് ഫീസിളവ്്. വെബ്‌സൈറ്റ്: www.ihrdadmissions.org ഫോണ്‍: 9562771381, 8547005046, 9495069307.

കുടിശിക അദാലത്ത്

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ കൃത്യമായി അംശദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍, മുന്‍കാലങ്ങളില്‍ പിരിഞ്ഞുപോയ ജീവനക്കാരുടെ വിവരങ്ങള്‍ കൃത്യമായി ഓഫീസില്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍, രജിസ്റ്റര്‍ ചെയ്തതിനുശേഷം നാളിതു വരെ അംശദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക്ായി 2025 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ കുടിശിക അദാലത്ത് നടത്തുന്നു. തൊഴിലാളികള്‍ പിരിഞ്ഞുപോയതിനും ഷോപ്പ് പൂട്ടിപോയതിനും ആധാരമായ തൊഴില്‍ നിയമപ്രകാരമുളള ഏതെങ്കിലും രേഖകള്‍ അല്ലെങ്കില്‍ തൊഴിലുടമ നല്‍കുന്ന സത്യവാങ്മൂലം, ഫോം-അഞ്ച് എന്നിവ തയ്യാറാക്കി ജില്ലാ ഓഫീസില്‍ നിന്നും അറിയിക്കുന്ന തീയതിയിലും സ്ഥലത്തും തൊഴിലുടമ പങ്കെടുത്ത് ആകെ കുടിശിക തുകയുടെ 25 ശതമാനം തുക മാത്രം അടച്ച് മറ്റ് നിയമനടപടികളില്‍ നിന്നും സ്ഥാപനഉടമയ്ക്ക് ഒഴിവാകാവുന്നതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2223169.

ഗതാഗത നിയന്ത്രണം

തിരുവല്ല മുനിസിപ്പല്‍ അതിര്‍ത്തിയില്‍ പാലിയേക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രസമീപമുളള തിരുവാറ്റ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കായി ഇന്ന് (ഡിസംബര്‍ 27) മുതല്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം-പളളിവേട്ടയാല്‍ റോഡിലെ ഗതാഗതം നിരോധിച്ചു. പളളിവേട്ടയാല്‍ ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍-ശ്രീവല്ലഭ ക്ഷേത്രം വഴി പോകണം എന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ ചേരാന്‍ അവസരം

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ 2025-26 വര്‍ഷം ചേരുവാന്‍  അംഗീകൃത മത്സ്യത്തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിദി 18-60 വയസ്.  ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മേന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തവരും  മത്സ്യത്തൊഴിലാളി ക്ഷേമനിധി  അംഗത്വമുള്ളവരുമായിരിക്കണം.  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2024 മാര്‍ച്ച്  വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ് ബുക്ക്, റേഷന്‍കാര്‍ഡ്, ഏതെങ്കിലും ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് എടുത്ത പാസ് ബുക്കിന്റെ പകര്‍പ്പ് , ആറു മാസത്തിനകം എടുത്ത രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജനുവരി മാസത്തെ ഗുണഭോക്തൃവിഹിതം രണ്ട് ഗഡുവായ 500 രൂപ എന്നിവ സഹിതം  തിരുവല്ല മത്സ്യഭവന്‍ ഓഫീസില്‍  ജനുവരി  23,24 തീയതികളില്‍ രാവിലെ 11  മുതല്‍ വൈകിട്ട് നാലുവരെ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍  :0468 2967720, 9400005123.

ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാംഘട്ട പഞ്ചായത്ത് തല ഉദ്ഘാടനവും  നീര്‍ച്ചാല്‍ നടത്തവും

കോന്നി ബ്ലോക്കില്‍ മൈലപ്ര ഗ്രാമപഞ്ചായത്തില്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാംഘട്ടം നീര്‍ച്ചാലുകള്‍ ജനകീയമായി ശുചീകരിച്ച്  പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  മൈലപ്ര വലിയ തോടിന്റെ പഞ്ചായത്ത് പടിഭാഗത്ത്  നീര്‍ച്ചാല്‍ നടത്തവും ‘ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാംഘട്ടം’ ജനകീയ ശുചീകരണ യജ്ഞത്തിന്റെയും തദ്ദേശസ്ഥാപനതല ഉദ്ഘാടനവും  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രജനി ജോസഫ് നിര്‍വഹിച്ചു. നീര്‍ച്ചാല്‍ നടത്തത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൈലപ്ര വലിയ തോട് വൃത്തിയാക്കി  നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  മാത്യു വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍മാരായ ശോശാമ്മ,  അനിത മാത്യു,  ജോണ്‍ എം സാമുവല്‍,  ജനകമ്മ, സെക്രട്ടറി ശിവദാസ്, തൊഴിലുറപ്പ് വിഭാഗം എന്‍ജിനീയര്‍ സജി, ഓവര്‍സീര്‍ അഞ്ജന, മൈനര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍ നീതു, ഓവര്‍സീര്‍ ശ്യാം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിസിലി, ഹരിത കേരളം മിഷന്‍ ആര്‍ പി, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.


നവീകരിച്ച അക്ഷയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

റാന്നി ബ്ലോക്കിലെ ചിറ്റാറിലെ നവീകരിച്ച അക്ഷയ കേന്ദ്രം ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പൊതുജന സൗകര്യാര്‍ഥം മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അക്ഷയ കേന്ദ്രം സര്‍ക്കാര്‍ നിര്‍ദ്ദിഷ്ട രീതിയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും, ഭിന്നശേഷി വിഭാഗങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന വിധത്തിലാണ് താഴത്തെ നിലയില്‍ ക്രമീകരിച്ചിരിക്കുന്നത്. വാര്‍ഡ് അംഗം ആദര്‍ശാ വര്‍മ്മ അധ്യക്ഷത വഹിച്ചു. ഐ ടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി. എം. ഷംനാദ് മുഖ്യാതിഥിയായി.

error: Content is protected !!