
സ്നേഹത്തിന്റെയും ശാന്തിയുടെയും ആഘോഷത്തിന്‍റെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുന്ന ഈ ക്രിസ്തുമസ് രാവില്‍ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.
ഹൃദയത്തില്‍ നന്മയും സമാധാനവും സന്തോഷവും നിറയ്ക്കാന്‍ ഈ ക്രിസ്തുമസ് കാലത്തിന് കഴിയട്ടെ.
ശാന്തിയുടെയും സമാധാനത്തിന്‍റെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുന്ന വേളയില്‍ ഏവര്‍ക്കും “കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
ഗവർണറുടെ ക്രിസ്മസ് ആശംസ
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസ നേർന്നു. ‘യേശുദേവന്റെ ജനനത്തെ സ്തുതിക്കുന്ന ക്രിസ്മസ്, കർത്താവ് പകർന്നുനൽകിയ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയും ദൈവികസന്ദേശം ഉൾക്കൊള്ളാനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.
സാമൂഹിക ഐക്യം ദൃഢപ്പെടുത്തി കൂടുതൽ സൗഹാർദ്ദപരവും അനുകമ്പയാർന്നതുമായ സമൂഹം കെട്ടിപ്പടുക്കാൻ ക്രിസ്മസ് നമുക്ക് പ്രചോദനമേകട്ടെ” – ഗവർണർ ആശംസയിൽ പറഞ്ഞു.