Trending Now

കോന്നിയില്‍ കെ എസ് ആർ ടി സിബസ്സും കാറും കൂട്ടിയിടിച്ച് അയ്യപ്പ ഭക്തന് പരിക്ക്

 

konnivartha.com: കോന്നി : കെ എസ് ആർ ടി സിബസ്സും അയ്യപ്പഭക്തരുടെ കാറും കൂട്ടിയിടിച്ച് തെലുങ്കാന സ്വദേശിയായ അയ്യപ്പ ഭക്തന് പരിക്കേറ്റു. തെലുങ്കാന സ്വദേശി ശ്രീകാന്ത് റെഡി (38)യ്ക്ക് പരിക്കേറ്റു . വൈകിട്ട് 5.20 ഓടെ ആയിരുന്നു സംഭവം.

കോന്നി ആർ വി എച്ച് എസ് സ്കൂളിന് സമീപത്ത് വെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോന്നി പോലീസ് നടപടി സ്വീകരിച്ചു.

error: Content is protected !!