രണ്ടുദിവസങ്ങളിലും സ്‌പോട്ട് ബുക്കിങ് 5000 വീതമായി പരിമിതപ്പെടുത്തും
വെർച്വൽ ക്യൂ
25ന് 50000
26ന് 60000
ശബരിമല: മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 25,26 തിയതികളിൽ വെർച്വൽ ക്യൂ, തൽസമയ ബുക്കിങ്ങുകളിൽ(സ്‌പോട്ട് ബുക്കിങ്) ക്രമീകരണം.
തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന് 50000 തീർഥാടകരെയും മണ്ഡലപൂജാ ദിവസമായ ഡിസംബർ 26ന് 60000 തീർഥാടകരെയുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുവദിക്കുകയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.
ഈ രണ്ടുദിവസങ്ങളിലും 5000 തീർഥാടകരെ വീതമായിരിക്കും തത്സസമയ ഓൺലൈൻ ബുക്കിങ്ങിലൂടെയും ദർശനത്തിന് അനുവദിക്കുക.