Trending Now

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 17/12/2024 )

അങ്ങാടിക്കല്‍ ആയുര്‍വേദാശുപത്രി നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 20 ന്

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള അങ്ങാടിക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിക്ക്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ  അധ്യക്ഷതയില്‍  ചേരുന്ന ചടങ്ങില്‍ ഡിസംബര്‍ 20 ന്്  ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് തറക്കല്ലിടും. മൂന്ന് നിലയില്‍ വിഭാവനം ചെയ്തിട്ടുളള ഈ പദ്ധതിയുടെ ഒന്നാംഘട്ടമായി അടങ്കല്‍ തുക ഒരുകോടി രൂപ വകയിരുത്തി.

അഞ്ച്  ബാത്ത് അറ്റാച്ച്ഡ് പേവാര്‍ഡ് മുറികള്‍, ഫാര്‍മസി, നേഴ്സിംഗ് റൂം അടക്കമുളള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടപ്പാക്കുന്നത്.  അയിരൂര്‍ ആയുര്‍വേദാശുപത്രിക്കും ഒരുകോടി രൂപ അടങ്കല്‍ തുക അനുവദിച്ചു.


ബോര്‍ഡുകള്‍ നീക്കം ചെയ്യണം

പ്രമാടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍ തുടങ്ങിയവ ഉടമസ്ഥര്‍ തന്നെ എടുത്തമാറ്റണം,  അല്ലെങ്കില്‍ പഞ്ചായത്ത് തന്നെ നീക്കം ചെയ്തിട്ട് പിഴ ചുമത്തുമെന്ന് സെക്രട്ടറി അറിയിച്ചു.


ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു

സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ ചേര്‍ന്ന് പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നല്‍കിയ പരാതിക്ക് പരിഹാരം. ഡിഎല്‍എസ്എ  സെക്രട്ടറിയുടെ ഇടപെടലിനെ തുടര്‍ന്ന് മിനി സിവില്‍ സ്റ്റേഷനിലെ വിവിധ ടോയിലറ്റുകളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചാണ് നടപടി.


ജനറേറ്റീവ് എ ഐ, ഡാറ്റസയന്‍സ്, സൈബര്‍സെക്യൂരിറ്റി കോഴ്സുകള്‍

എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരിയില്‍  ആരംഭിക്കുന്ന ഡാറ്റ സയന്‍സ്, ഡാറ്റ വിഷ്വലൈസേഷന്‍, സൈബര്‍സെക്യൂരിറ്റി, ജനറേറ്റീവ് എ ഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്ക് ആറ്മാസവും, ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഒരുവര്‍ഷവുമാണ് കാലാവധി. തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ വെര്‍ച്ച്വല്‍ കോണ്‍ടാക്ട് സെഷനുകളിലൂടെ ക്രമീകരിക്കും.  അടിസ്ഥാന വിദ്യാഭ്യാസയോഗ്യത പ്ലസ്ടു -തത്തുല്യം. അവസാന തീയതി  ഡിസംബര്‍ 31.
തിരുവനന്തപുരം ആസ്ഥാനമായുള്ള ഡയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (8848733001, 8848733002) ആണ് പഠനകേന്ദ്രം. വിലാസം – ഡയറക്ടര്‍, സ്റ്റേറ്റ്റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ. തിരുവനന്തപുരം -33.  ഫോണ്‍ : 04712325101, 8281114464.
വെബ്സൈറ്റ് :  www.srccc.in   ലിങ്ക് :  https://app.srccc.in/register


പൈപ്പ് കലുങ്കുകള്‍ സ്ഥാപിച്ചു

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്  മണ്ണടിശാല ട്രാന്‍സ്ഫോമര്‍ പടിയിലും പരുവ വൈറോഡിലും രണ്ടു പൈപ്പ് കലുങ്കുകള്‍ സ്ഥാപിച്ചു. അപ്പറോച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തു. പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് നിര്‍വഹിച്ചു.  സ്ഥിര സമിതി അധ്യക്ഷ രമാദേവി, വാര്‍ഡ് അംഗം പ്രസന്ന കുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ഷാജി തോമസ്, റ്റി.റ്റി മത്തായി, ബാലഗോപാലന്‍, ജയന്‍ ഈഴക്കുന്നേല്‍ ശശിധരപണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സ്

ബ്രോഡ്കാസ്റ്റ്  എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് ട്രെയിനിംഗ്  ഡിവിഷന്‍  നടത്തുന്ന തൊഴില്‍അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ചെയ്യുന്നതിലൂടെ ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍ : 8304926081

റേഷന്‍കാര്‍ഡ് തരംമാറ്റം ; അപേക്ഷാ തീയതി നീട്ടി

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെളള, നീല കാര്‍ഡുകള്‍) മുന്‍ഗണനാ വിഭാഗത്തിലേക്ക്  (പിങ്ക് കാര്‍ഡ്)  തരംമാറ്റുന്നതിനുളള അപേക്ഷ നല്‍കാനുളള തീയതി ഡിസംബര്‍ 25 വരെ നീട്ടി.  അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.   ഫോണ്‍ : 04682222612.


വോക്ക് ഇന്‍  ഇന്റര്‍വ്യൂ

വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ  വനിതാ ജിംനേഷ്യത്തിലേക്ക് പരിചയ സമ്പന്നരായ വനിതാ ഇന്‍സ്ട്രക്ടറെ താല്‍ക്കാലികമായി നിയമിക്കുന്നു.  ഡിസംബര്‍  19 ന് രാവിലെ 10.30 ന് പന്തളം ബ്ലോക്ക്  പഞ്ചായത്തില്‍  വോക്ക് ഇന്‍  ഇന്റര്‍വ്യൂ നടത്തും.  ഹെല്‍ത്ത് ക്ലബ്ബ് അല്ലെങ്കില്‍ ജിംനേഷ്യത്തില്‍ പരിശീലനംനടത്തി പരിചയമുള്ളവര്‍ക്ക്പങ്കെടുക്കാം.  25 നും 40 നും ഇടയില്‍ പ്രായമുള്ളവായിരിക്കണം. ഫോണ്‍ : 0468 2287779.

റീ ടെന്‍ഡര്‍

പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുള്ള  12 വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹനഉടമകളില്‍/സ്ഥാപനങ്ങളില്‍നിന്ന് റീ ടെന്‍ഡര്‍ ക്ഷണിച്ചു.   അവസാന തീയതി ഡിസംബര്‍ 21.  ഫോണ്‍    : 04734216444.


കന്നുകാലി സെന്‍സസിനു തുടക്കം

കന്നുകാലി സെന്‍സസിന്റെ ഭാഗമായി ഡെപ്യൂട്ടി സ്പീക്കര്‍  ചിറ്റയം ഗോപകുമാറിന്റെ വീട് സന്ദര്‍ശിച്ച് കന്നുകാലികളുടേയും വളര്‍ത്തു നായ്ക്കളുടേയും, പക്ഷികളുടേയും വിവര ശേഖരണം നടത്തി തുടക്കമിട്ടു. ഡെപ്യൂട്ടി ഡയറക്ടര്‍. ഡോ. ജെ. ഹരികുമാര്‍, വെറ്ററിനറി സര്‍ജന്‍. ഡോ. എസ്. വിഷ്ണു, തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കുടുംബശ്രീ മിഷനില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് മുഖേന നിയമിച്ച 118 എന്യൂമറേറ്റര്‍മാര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചാണ് കന്നുകാലികള്‍, ഇതര വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ പ്രായം ലിംഗം എന്നിവ അടിസ്ഥാനപ്പെടുത്തി 16 ഇനം വിവരങ്ങള്‍ ശേഖരിക്കുന്നത്.
വളര്‍ത്തു മൃഗങ്ങള്‍ക്ക് പുറമേ തെരുവുനായ്ക്കള്‍, തെരുവിലുള്ള കന്നുകാലികള്‍, നാട്ടാനകള്‍, കുതിര. കഴുത  ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ശേഖരിയ്ക്കും. അറവുശാലകള്‍, മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍, ഗോശാലകള്‍, ഫാമുകള്‍ എന്നീ വിശദാംശങ്ങളും രേഖപ്പെടുത്തും. മൃഗസംരക്ഷണ വകുപ്പ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.


ലാബ് ടെക്നീഷ്യന്‍ നിയമനം

ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി ലബോറട്ടറി  ടെക്്നീഷ്യനെ നിയമിക്കുന്നതിനുളള അഭിമുഖം ഡിസംബര്‍ 19 ന് ഉച്ചയ്ക്ക് രണ്ടിന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍ : 04692732655.


ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്  തിരഞ്ഞെടുപ്പ്

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ജയശ്രീ മനോജ്, വൈസ് പ്രസിഡന്റായി വിന്‍സന്‍ തോമസ് ചിറക്കാല എന്നിവരെ തിരഞ്ഞെടുത്തു. പത്തനംതിട്ട പി.ഡബ്ലൂ.ഡി (ബില്‍ഡിംഗ്സ്) സബ് ഡിവിഷന്‍ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു വരണാധികാരി. പ്രസിഡന്റ് മേഴ്സി മാത്യൂ, വെസ് പ്രസിഡന്റ്  എം.എസ് സിജു  എന്നിവര്‍  രാജിവച്ച ഒഴിവിലേക്കാണ്  തിരഞ്ഞെടുപ്പ് നടന്നത്.

സാക്ഷ്യപത്രം ഹാജരാക്കണം

മൈലപ്ര പഞ്ചായത്തില്‍ 2024 സെപ്റ്റംബര്‍ 30 വരെ വിധവാ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ അനുവദിക്കപ്പെട്ട 60 വയസിന് താഴെ പ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത/വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം (ഗസറ്റഡ് ഓഫീസര്‍ /വില്ലേജ് ഓഫീസര്‍ നല്‍കുന്നത്) ആധാര്‍കാര്‍ഡ് പകര്‍പ്പ് സഹിതം ഡിസംബര്‍ 31 നു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍:  0468 2222340,  9496042677.

error: Content is protected !!