നെടുമങ്ങാട് : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പൊതുപ്രവർത്തക കൂട്ടായ്മ
നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഇലക്ട്രിക് സെക്ഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് പഴകുറ്റി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ നഗരസഭ കൗൺസിലർ എസ് രാജേന്ദ്രൻ, നെടുമങ്ങാട് ശ്രീകുമാർ, സി.രാജലക്ഷ്മി,മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, വഞ്ചൂവം ഷറഫ്, പനവൂർ ഹസ്സൻ, ഇല്യാസ് പത്താംകല്ല്, നെടുമങ്ങാട്. എം.നസീർ, ഷാജി പത്താംകല്ല്,തോട്ടുമുക്ക് വിജയൻതുടങ്ങിയവർ സംസാരിച്ചു.