കരുതലും കൈത്താങ്ങും തുടരുന്നു:ജനപക്ഷ ഇടപെടലിന്റെ ഭാഗമാണ് അദാലത്തുകള്‍- മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ ഭാഗമാണ് അദാലത്തുകള്‍ എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി താലൂക്ക്തല അദാലത്ത് സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലഭിക്കുന്നപരാതികള്‍ അദാലത്തിനുശേഷവും വിവിധതലങ്ങളില്‍ പരിശോധിച്ചാണ് പരിഹാരം ഉറപ്പാക്കുക. പൂര്‍ണ്ണമായും പരിഹരിക്കപ്പെടാത്തവ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പുരോഗതി വിലയിരുത്തും. മന്ത്രിതലത്തിലും അഡീഷണല്‍ ചീഫ് സെക്രട്ടറി/ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും പരാതികളുടെ പുരോഗതി വിലയിരുത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പരാതികളില്‍ ന്യായമായിഇടപെട്ട് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. 32 മുന്‍ഗണന റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു.
മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷനായി. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. വത്സല, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമ്പ്യൂട്ടറിന് പിഴവാകാം, നീതിക്ക് തടസമാകരുതെന്ന്മാത്രം തടസംനീക്കി മന്ത്രി വീണാ ജോര്‍ജ്
കമ്പ്യൂട്ടര്വത്കണകാലഘട്ടത്തി
35 വര്‍ഷങ്ങളായി പള്ളിക്കടുത്ത് പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിന് എന്നാല്‍ കമ്പ്യൂട്ടര്‍വല്‍ക്കരണ സമയത്ത് വന്ന പിഴവാണ് നമ്പര്‍ കിട്ടുന്നതിന് തടസമായത്. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍ മാറിയതോടെ പഴയ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്.
കെട്ടിടത്തിന്റെ കാലപ്പഴക്കം രേഖകളിലൂടെവ്യക്തമായതോടെയും പഞ്ചായത്തിന് എതിര്‍പ്പില്ലാത്തതിനാലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മുഖേന സോഫ്റ്റ്വെയറില്‍ മാറ്റംവരുത്തി വിവരങ്ങള്‍ അപ്ലോഡ് ചെയ്ത് നമ്പര്‍ ലഭ്യമാക്കാനാണ് മന്ത്രി ഉത്തരവിട്ടത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരെയാണ് ചുമതലപ്പെടുത്തിയത്.
ജനകീയ മന്ത്രിക്ക് ആശ്ലേഷവുമായി ഭിന്നശേഷിക്കാരിയും
പരാതിപരിഹാരത്തിലൂടെ ന•-യുടെ ഇടമായി മാറിയ അദാലത്ത് ഹാളിലേക്കെത്താന്‍ ഒന്നും തടസമാകരുതെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഭിന്നശേഷിക്കാരിയായ നെഹിന്‍. കാലപ്പഴക്കമുള്ള പരാതികള്‍, സാധാരണക്കാരുടെ ജീവല്‍പ്രശ്‌നങ്ങള്‍, നിരാലംബരുടെ ജീവിതത്തുടര്‍ച്ചയ്ക്കുള്ള തീരുമാനങ്ങള്‍, സമൂഹത്തെയാകെ ബാധിക്കുന്ന വിഷയങ്ങളിലെ സത്വര നടപടികള്‍ തുടങ്ങി ജനന• മാത്രം ലക്ഷ്യമാക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിലെ വിശേഷങ്ങളാണ് ഇവിടേക്ക് നയിച്ചതെന്ന് പന്തളം കുളനട തെക്കേമണ്ണില്‍ റെജില-നാസര്‍ ദമ്പതികളുടെ മകള്‍ നെഹിന്‍ സാക്ഷ്യം.
ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മന്ത്രിയെ ഒന്നുകാണണം, കരങ്ങളില്‍ ഒന്നുതൊടണം- ഇത്രമാത്രം. ഇതിനായി ഏറെദൂരംതാണ്ടിയെത്തി മന്ത്രി വീണാ ജോര്‍ജിന്റെ സാമീപ്യത്തിലും കരവലയത്തിലും ഒരുസര്‍ക്കാര്‍ ഒപ്പമുണ്ടെന്ന തിരിച്ചറിവ് ഉറപ്പിക്കുകയായിരുന്നു, ഒപ്പം തുടര്‍ജീവിത സ്വപ്നങ്ങള്‍ക്ക് പുതുചിറകുകള്‍ മുളപ്പിക്കാമെന്ന ആത്മവിശ്വാസവും.
ബാലസൗഹൃദ കേരളത്തിനായി പരിശീലനം
ബാലസൗഹൃദ രക്ഷാകര്‍തൃത്വം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുടുംബശ്രീയുമായി സഹകരിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏകദിന പരിശീലനം നല്‍കി.
പന്തളം കുളനട കുടുംബശ്രീ പ്രീമിയര്‍ കഫേ ഹാളില്‍ കമ്മീഷന്‍അംഗം എന്‍. സുനന്ദ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീക അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ മുതലായവ തടയുന്നതിനും ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും ലഹരിപദാര്‍ത്ഥങ്ങളുടെ ദുരുപയോഗം തടയുന്നതിനും സൈബര്‍സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണവുമാണ് നടത്തുന്നതെന്ന് പറഞ്ഞു.
ജില്ലയിലെ 200 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ജില്ലാതല റിസോഴ്‌സ്‌പേഴ്‌സണ്‍ പൂള്‍ രൂപീകരിച്ചു. ഉത്തരവാദിത്തപൂര്‍ണ രക്ഷാകര്‍തൃത്വം, കുട്ടികളുടെ അവകാശങ്ങള്‍, ജീവിതനൈപുണ്യ വിദ്യാഭ്യാസം, കുട്ടികള്‍ നേരിടുന്ന മാനസികപ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.
ഭിന്നശേഷിയുള്ളവരെ സഹായിക്കുന്നതിന് ആദരം
സര്‍ക്കാര്‍/എയിഡഡ്/പ്രൊഫെഷണല്‍
ധനസഹായത്തിന് അപേക്ഷിക്കാം
ഭിന്നശേഷിയോടെ സ്ഥാപനങ്ങളില്‍/വീട്ടില്‍ പഠിച്ച് ഡിഗ്രി, പി.ജി /ഡിപ്ലോമ,ബിഎഡ്,എംഎഡ് തുടങ്ങിയവയ്ക്ക് തത്തുല്യമായ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ഓണ്‍ലൈനായി അപേക്ഷിക്കാം- ംംം.ൗെിലലവേശ.ഷെറ.സലൃമഹമ ഫോണ്‍- 0468 2325168.
വിവാഹ ധനസഹായം
ഭിന്നശേഷിക്കാരായ സ്ത്രീ/പുരുഷന്‍മാര്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്കും സാമൂഹ്യനീതി വകുപ്പ്‌വഴി ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം സുനീതി പോര്‍ട്ടലായ ംംം.ൗെിലലവേശ.ഷെറ.സലൃമഹമ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0468 2325168.
ലേലം
റാന്നി മിനിസിവില്‍ സ്റ്റേഷനിലെ രണ്ടാം ബ്ലോക്കിലുളള മൂന്ന് കടമുറികള്‍ മാസവാടക അടിസ്ഥാനത്തില്‍ ഡിസംബര്‍ 20 ന് രാവിലെ 11 ന് താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 04735 227442.
ക്വട്ടേഷന്‍
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കര്‍ട്ടന്‍ ഇടുന്നതിന് ആവശ്യമായ ബ്ലൈന്‍ഡ് വിന്‍ഡോകര്‍ട്ടന്‍ തുണികളുടെ സ്‌ക്വയര്‍ ഫീറ്റ് വിലയും ഫിറ്റിംഗ് ലേബര്‍ ചാര്‍ജ് ഉള്‍പ്പടെ കര്‍ട്ടന്‍ ചെയ്തുനല്‍കുന്ന വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 16. ഫോണ്‍ : 04735 251153.
കര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരവികസന കേന്ദ്രത്തില്‍ ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ വിഷയത്തില്‍ ഡിസംബര്‍ 12,13 തീയതികളില്‍ പരിശീലനം നടത്തുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിന് 9447479807, 9496332048, 04734 299869.
ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994926081