Trending Now

കെ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന അധ്യക്ഷനായി തുടരും

Spread the love

 

സംഘടനാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ബി ജെ പി കേരള നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി . കെ സുരേന്ദ്രൻ‌ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും.അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം പറയുന്നു . ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ നിലവിൽ നടപടിയില്ല.

ബൂത്ത് – മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് ഡിസംബറിൽ പൂർത്തിയാകും.ജില്ലാ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുക പുതിയ സംസ്ഥാന അധ്യക്ഷൻ ചുമതലയേറ്റ ശേഷമാകും. പുതിയ സംസ്ഥാന അധ്യക്ഷനെ പുതുതായി ചുമതലയൽക്കുന്ന ദേശീയ നേതൃത്വം പ്രഖ്യാപിക്കും. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയൊഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. പരാജയത്തിന്റെ ധാർമീക ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും രാജി വെക്കാൻ അനുമതി നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!