Trending Now

ഇന്ന് പന്ത്രണ്ട് വിളക്ക് മഹോത്സവം : ക്ഷേത്രങ്ങള്‍ ഒരുങ്ങി

 

ഇന്ന് പന്ത്രണ്ട് വിളക്ക് മഹോത്സവം ക്ഷേത്രങ്ങള്‍ ഒരുങ്ങി .ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക ഉത്സവം പ്രശസ്തമാണ്. ‘പന്ത്രണ്ട് വിളക്ക്’ മഹോത്സവം എന്നറിയപ്പെടുന്ന ഈ ഉത്സവം വൃശ്ചികത്തിലെ ആദ്യത്തെ പന്ത്രണ്ട് ദിനരാത്രങ്ങളില്‍ ഓച്ചിറ പടനിലം പരബ്രഹ്മ സ്തുതികളാലും നാമജപ മന്ത്രോച്ചാരണത്താലും നിറയും.

 

വൃശ്ചികം ഒന്നുമുതല് 12 ദിവസമാണ് വിളക്ക് നീണ്ടുനില്‍ക്കുന്നത് . ഈ ഉത്സവകാലത്ത് ജാതിമതഭേദമന്യേ ക്ഷേത്രസങ്കേതത്തില്‍ എല്ലാവരും കുടിലുകള്‍ കെട്ടി താമസിച്ച് ഭജനമിരിക്കുന്നു. നവംബര്‍ 28 ന് ഈ ഉത്സവം സമാപിക്കുന്നത്.

പരബ്രഹ്മ സന്നിധിയിലെത്തി കുടിലുകളൊരുക്കിയ ഭക്തര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് അരയാല്‍ തറകളിലും ഒണ്ടിക്കാവിലും ശാസ്താക്ഷേത്രത്തിലും  മഹാലക്ഷ്മി കാവിലുമൊക്കെ വലംവച്ചു തൊഴുതെത്തി കുടിലുകളില്‍ നിലവിളക്കു തെളിക്കുകയാണ് ആദ്യചടങ്ങ്. ഓരോവിഭാഗത്തിനും ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രത്യേകം പ്രത്യേകം കമ്മിറ്റികളുണ്ട്. പരബ്രഹ്മ ഭുമിയിലുയര്‍ന്ന 1400 ചെറുകുടിലുകളിലും അരയാല്‍ ത കളിലുമൊക്കെയായി വൃശ്ചികം ഒന്നു മുതലുള്ള 12 ദിനരാത്രങ്ങളില് പരബ്രഹ്മ ഭജന നടത്താന് ആയിരങ്ങള്‍ കുടുംബസമേതം താമസിക്കുകയാണ്.

ഓച്ചിറ പരബ്രഹ്മക്ഷേത്രം
കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്‍റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത് രണ്ട് ആൽത്തറയും ഏതാനും ചില കാവുകളുംഅടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപം. ഇവിടത്തെ ഉത്സവം വൃശ്ചിക മാസത്തിലാണ് നടത്തുന്നത്.

ഐതിഹ്യം

വ്യത്യസ്തങ്ങളായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച് നിലനിൽക്കുന്നു.

അകവൂർ ചാത്തൻ

പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം.നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ.നമ്പൂതിരി ദിവസവും ഏഴരനാഴികവെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് “നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ “ഓച്ചിറ” ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെമാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു (എട്ടുകണ്ടം ഉരുളിച്ച വഴിപാട് നോക്കുക). പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. “നമ്മുടെ മാടൻപോത്തിനോട്” എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി . ആ ചിറയാണ് “പോത്തിൻച്ചിറ” ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ “ഓംകാരത്തിൽ” നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.

പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറയിൽ വന്നെത്തിയാൽ ആദ്യം കാണുന്നത് അലങ്കരിച്ചു പ്രദക്ഷിണത്തിനു കൊണ്ട് വരുന്ന “കാള”യെയാണ്. ശ്രീകോവിലില്ലാത്ത പ്രതിഷ്ടയില്ലാത്ത മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ ഭസ്മം പ്രസാദമായി നൽകുന്നു. ഇവിടെ “ഭസ്മം” ശിവവിഭൂതിയായും “കാള” യെ ശിവ വാഹനമായും” ത്രിശൂലം” ഭഗവാന്റെആയുധമായും കാണുന്നു. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പരബ്രഹ്മ സ്വരൂപം എന്നത് സാക്ഷാൽ പരാശക്തി സമേതനായ പരമേശ്വരമൂർത്തിയാണെന്നു സാരം.

ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്. മണ്ണ് പ്രസാദമായി നൽകുന്ന താണ് മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള ‘കഞ്ഞിപ്പകർച്ച’ പ്രധാന നേർച്ചയാണ്. മിഥുനമാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവവും പ്രാധാന്യമർഹിക്കുന്നു. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി ‘ഭജനം’ പാർക്കുക എന്നുള്ളതാണ് ഭക്തജനങ്ങളുടെ പ്രധാന വഴിപാട്.പന്ത്രണ്ടുനാൾ നീളുന്ന വൃശ്ചിക മഹോത്സവം കരകൂടൽ ഘോഷയാത്രകളോടെയാണ് തുടങ്ങുന്നത്. ക്ഷേത്രത്തിന് വടക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര ആശാന്റെ മുക്കിൽനിന്നും തെക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര മുതുകാട്ടുകര ദേവീക്ഷേത്രത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്. വാദ്യമേളങ്ങളും വേലകളിയും ഘോഷയാത്രയ്ക്ക് പകിട്ടേകും. നൂറനാട്ട് നടന്ന പടയോട്ടത്തിന്റെയും പടവെട്ടിന്റെയും ചരിത്രസ്മരണ ഉണർത്തുന്നതാണ് കരകൂടൽ. യുദ്ധം നീണ്ടുപോയപ്പോൾ സമാധാന കാംക്ഷികളായ നൂറനാട്ടെ കരനാഥന്മാർ പാഴൂർ മനയിലെത്തി തമ്പുരാനെ മധ്യസ്ഥനായി ക്ഷണിച്ചുവരുത്തി പടവെട്ട് അവസാനിപ്പിച്ചതായാണ് ചരിത്രം. പാഴൂർ തമ്പുരാന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും വൃശ്ചികച്ചിറപ്പിന് കേരളത്തിന് കിഴക്കുവശത്തായി കുടിൽ സ്ഥാപിച്ച് അദ്ദേഹത്തിന്റെ വാളും പീഠവും പൂജിച്ച് കെടാവിളക്ക് വെയ്ക്കുന്നു. യുദ്ധത്തിന്റെ ചരിത്രപരമായ അവശേഷിപ്പാണ് ക്ഷേത്രത്തിന് വടക്കുവശത്തുള്ള ചിറ. പാഴൂർ തമ്പുരാന്റെ പിൻതലമുറക്കാരൻ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് വാളും പീഠവും സമർപ്പിച്ചത്

error: Content is protected !!