Trending Now

ശബരിമല : ഭഗവാന് ചാർത്തുന്നത് ശുദ്ധമായ ചന്ദനം

ശബരിമല : ഭഗവാന് ചാർത്തുന്നത് ശുദ്ധമായ ചന്ദനം

സന്നിധാനത്തു തന്നെ അരച്ചെടുക്കുന്ന ശുദ്ധമായ ചന്ദനമാണ് കളഭച്ചാർത്ത് സമയത്ത് ഭഗവാന് ചാർത്തുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മുൻപ് പുറത്തു നിന്ന് ചന്ദനം എത്തിക്കുകയായിരുന്നു. ഒരു ഭക്തൻ ചന്ദന മരയ്ക്കുന്ന മൂന്ന് യന്ത്രങ്ങൾ വഴിപാടായി സമർപ്പിച്ചതോടെ നേരിട്ട് ചന്ദനം അരച്ചെടുക്കുകയാണിപ്പോൾ. കുങ്കുമപ്പൂവ്, പച്ചക്കർപ്പൂരം എന്നിവ ചേർത്ത് അരച്ചെടുക്കുന്ന ചന്ദനം കളഭച്ചാർത്തിനു ശേഷം ഭക്തർക്ക് പ്രസാദമായി നൽകുകയും ചെയ്യുന്നു

ഭക്തർക്ക് പ്രസാദങ്ങൾ ഉറപ്പാക്കാൻ നേരത്തെ നടപടി തുടങ്ങി

ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് യഥാസമയം പ്രസാദങ്ങൾ ഉറപ്പാക്കുന്നതിന് ദേവസ്വം ബോർഡ് ഒക്ടോബറിൽ തന്നെ നടപടികൾ തുടങ്ങിയതായി ദേവസം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. കഴിഞ്ഞദിവസം വരെ അരവണ ടിന്നുകളുടെ 40,00129 എണ്ണം ബഫർ സ്റ്റോക്കിൽ ഉണ്ട്. ഒന്നര ലക്ഷം അപ്പം പാക്കറ്റുകളുടെ നിർമ്മാണവും നടക്കുന്നു.പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിശുദ്ധി സേന സന്നിധാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു.

 

error: Content is protected !!