Trending Now

പമ്പ നദി സംരക്ഷിക്കാന്‍ വൈചാരിക സദസ്

 

konnivartha.com: പമ്പ നദിയെ സംരക്ഷിക്കാന്‍ വിശദമായ ആക്ഷന്‍ പ്ലാന്‍ വേണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ വൈചാരിക സദസ്സില്‍ നിര്‍ദേശിച്ചു. പമ്പ നദിയെ വീണ്ടെടുക്കാന്‍ ഈ മനോഹര തീരത്ത് എന്ന പേരിലാണ് ആറന്മുളയില്‍ വൈചാരിക സദസ് സംഘടിപ്പിച്ചത്. ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ (എസ്ഡബ്ല്യൂഎം) ആദര്‍ശ് പി കുമാര്‍ പങ്കെടുത്തു.

പമ്പാ നദി സംരക്ഷണം ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പമ്പയുടെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍മനുഷ്യന്റെ വിവേകത്തോടെയുളള ഇടപെടല്‍ ആവശ്യമാണ്. പമ്പ പോലെ വിശ്വാസത്തിന്റെയും പൈതൃകത്തിന്റെ പ്രതീകമായ നദി മാലിന്യവാഹിനിയായി മാറുന്നത് മനുഷ്യകുലത്തിന് അപകടമാണ്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണം.

പമ്പ പരിശുദ്ധമായി ഒഴുകാന്‍ ജനങ്ങള്‍ കൈകോര്‍ത്ത് മുന്നിട്ടിറങ്ങണമെന്ന് ചലച്ചിത്രഗാന രചയിതാവ് രാജീവ് ആലുങ്കല്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകന്‍ എസ് ഡി വേണുകുമാറായിരുന്നു മോഡറേറ്റര്‍. മാധ്യമപ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സജിത് പരമേശ്വരന്‍ ‘പമ്പ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയാവതരണം നടത്തി. തപസ്യ കലാ സാഹിത്യ വേദി, വിവിധ പരിസ്ഥിതി- സന്നദ്ധ സംഘടനകള്‍ വൈചാരിക സദസ്സിന്റെ ഭാഗമായി

error: Content is protected !!