Trending Now

കടന്നൽക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു

Spread the love

 

കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണ് (109), മകൾ തങ്കമ്മ (80) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് താമസസ്ഥലത്തോട് ചേർന്നുള്ള കുരുമുളക് തോട്ടത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് കുഞ്ഞിപെണ്ണിനെ കടന്നൽ ആക്രമിച്ചത്. കുരുമുളകു വള്ളിയിൽ വീണുകിടന്ന ഓല കണ്ട് അതെടുത്ത് മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഓലയിലുണ്ടായിരുന്ന കടന്നൽകൂട് ഇളകുകയും കുഞ്ഞിപ്പെണ്ണിനെ കൂട്ടമായി ആക്രമിക്കുകയുമായിരുന്നു.

അമ്മയുടെ നിലവിളികേട്ട് രക്ഷിക്കാന്‍ എത്തിയ തങ്കമ്മയെയും കടന്നൽക്കൂട്ടം ആക്രമിച്ചു. കൃഷിയിടത്തിലുണ്ടായ ജോയ് എന്നയാൾക്കും അയൽവാസിയായ വിഷ്ണുവർധനും കടന്നൽകുത്തേറ്റു.

error: Content is protected !!