Trending Now

പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

 

konnivartha.com: 2025 ലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ തീയതികളായി. പത്താം തരത്തിൽ മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 4,28,953 ആണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണം വ്യക്തമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ തവണ കേരളത്തിൽ 2,954, ഗൾഫ് മേഖലയിൽ 7 ,ലക്ഷദ്വീപിൽ 9 എന്നതായിരുന്നു പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം. ഇത്രയും പരീക്ഷാ കേന്ദ്രങ്ങൾ ഈ പ്രാവശ്യവും പ്രതീക്ഷിക്കുന്നതായി വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. വിതരണം യഥാസമയം പൂർത്തീകരിക്കും. 2025 ജനുവരി 20 മുതൽ 30 വരെയുള്ള തീയതികളിൽ ഐ.ടി മോഡൽ പരീക്ഷയും ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ ഐ.ടി പൊതു പരീക്ഷയും നടത്തും. മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയുള്ള തീയതികളിൽ നടത്തും.

എസ്.എസ്.എൽ.സി പരീക്ഷ 2025

2025 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. മാർച്ച് 3, തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്, മാർച്ച് 5 ബുധൻ, രാവിലെ 9.30 മുതൽ 11.15 വരെ – ഒന്നാംഭാഷ പാർട്ട് 1 മലയാളം/ തമിഴ്/ കന്നട/ ഉറുദു/ ഗുജറാത്തി/ അഡീഷണൽ ഇംഗ്ലീഷ്/ അഡീഷണൽ ഹിന്ദി/ സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്), മാർച്ച് 7, വെള്ളി, രാവിലെ 9.30 മുതൽ 11.15 വരെ – ഒന്നാം ഭാഷ പാർട്ട് 2 – മലയാളം/ തമിഴ്/ കന്നട/ സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്‌കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്), മാർച്ച് 10 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ – ഗണിതശാസ്ത്രം, മാർച്ച് 17, തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ – സോഷ്യൽ സയൻസ്, മാർച്ച് 19, ബുധൻ, രാവിലെ 9.30 മുതൽ 11.15 വരെ – മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ്, മാർച്ച് 21 വെള്ളി, രാവിലെ 9.30 മുതൽ 11.15 വരെ – ഊർജ്ജതന്ത്രം, മാർച്ച് 24 തിങ്കൾ, രാവിലെ 9.30 മുതൽ 11.15 വരെ- രസതന്ത്രം, മാർച്ച് 26 ബുധൻ, രാവിലെ 9.30 മുതൽ 11.15 വരെ – ജീവശാസ്ത്രം.

2025 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം 72 ക്യാമ്പുകളിൽ നടക്കും. മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും. മെയ് മൂന്നാംവാരത്തിനുള്ളിൽ എസ്.എസ്.എൽ.സി പരീക്ഷകളുടെ ഫല പ്രഖ്യാപനം നടത്തും.

ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 2025

ഹയർസെക്കൻഡറി ഒന്നാം വർഷം മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 3,87,081. ഹയർ സെക്കന്ററി രണ്ടാം വർഷം മൊത്തം പ്രവേശനം നേടിയത് 3,84,030. 2025 ലെ ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ മാർച്ച് 29 വരെ നടക്കും.

2024 ൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെൻറ്/സപ്ലിമെന്ററി

പരീക്ഷകൾ നടത്തുന്നത് ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ്. ഹയർസെക്കൻഡറി രണ്ടാം വർഷ പൊതു പരീക്ഷകൾ 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെ നടക്കും. ഹയർസെക്കൻഡറി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി സ്‌കീം ഫൈനലൈസേഷൻ 2025 മാർച്ച് 28, ഏപ്രിൽ 8 എന്നീ രണ്ട് ഘട്ടങ്ങളിലായി നടക്കും.

2025 ഏപ്രിൽ 11 ന് ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ ഇംപ്രൂവ്മെൻറ്/സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് ആദ്യം ആരംഭിക്കുന്നത്. അതിനു ശേഷം രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയവും തുടർന്ന് ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയവും നടക്കും.

പരീക്ഷകൾ സുഗമമായി നടത്തുന്നതിന് ഇൻവിജിലേഷൻ/ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഡ്യൂട്ടിയ്ക്കായി 25,000 അധ്യാപകരുടെ സേവനം പരീക്ഷാ ദിവസങ്ങളിൽ അനിവാര്യമാണ്. ഹയർസെക്കൻഡറി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നിശ്ചയിച്ചിരിയ്ക്കുന്ന 2025 ഏപ്രിൽ 11 മുതൽ ആണ്. 26,000 ത്തിലധികം അധ്യാപകരുടെ സേവനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ തീയതികൾ

എല്ലാ ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്. മാർച്ച് 6, വ്യാഴം – പാർട്ട് 2 ലാംഗ്വേജ്സ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി, മാർച്ച് 11, ചൊവ്വ – ഹോംസയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാർച്ച് 15, ശനി – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കൾച്ചർ, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,മാർച്ച് 18, ചൊവ്വ – ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി, മാർച്ച് 20, വ്യാഴം – ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ, മാർച്ച് 22, ശനി-ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി, മാർച്ച് 25, ചൊവ്വ – ഗണിതം, പാർട്ട് 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി, മാർച്ച് 27, വ്യാഴം – ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്, മാർച്ച് 29, ശനി – പാർട്ട് 1 ഇംഗ്ലീഷ്.

രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ തീയതികൾ

എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്. മാർച്ച് 3, തിങ്കൾ – പാർട്ട് 1 ഇംഗ്ലീഷ്, മാർച്ച് 5, ബുധൻ – ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി, മാർച്ച് 7, വെള്ളി – ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ, മാർച്ച് 10, തിങ്കൾ – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മാർച്ച് 17, തിങ്കൾ – ഗണിതം, പാർട്ട് 3 ലാംഗ്വേജ്സ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി, മാർച്ച് 19, ബുധൻ – പാർട്ട് 2 ലാംഗ്വേജ്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, മാർച്ച് 21, വെള്ളി – ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്, മാർച്ച് 24, തിങ്കൾ – ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി, മാർച്ച് 26, ബുധൻ – ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സെയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം

ഒന്നാം വർഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 28,012 രണ്ടാം വർഷം പഠിക്കുന്ന കുട്ടികളുടെ എണ്ണം 27,405. ഒന്നാം വർഷ തിയറി പരീക്ഷ 2025 മാർച്ച് 6 ന് തുടങ്ങി മാർച്ച് 29 ന് അവസാനിക്കും. രണ്ടാം വർഷ തിയറി പരീക്ഷ 2025 മാർച്ച് 3 ന് തുടങ്ങി മാർച്ച് 26 ന് അവസാനിക്കും. രണ്ടാം വർഷ എൻ.എസ്.ക്യു.എഫ് വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2025 ജനുവരി 15 ന് ആരംഭിച്ച് ഫെബ്രുവരി 24 വരെ നടക്കും. രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2025 ജനുവരി 22 ന് ആരംഭിച്ച് ഫെബ്രുവരി 14 ന് അവസാനിക്കും. ആകെ പരീക്ഷാ സെന്ററുകളുടെ എണ്ണം 389. ആകെ മൂല്യനിർണ്ണയ ക്യാമ്പുകളുടെ എണ്ണം 8. സ്‌ക്രൈബിനെ ആവശ്യമുള്ള വിദ്യാർഥികൾക്ക് അനുവദിച്ചു നൽകുന്നതിനുള്ള ഉത്തരവ് അതാത് മേഖലാ അസിസ്റ്റന്റ് ഡയറക്ടർമാരുടെ ഓഫീസിൽ നിന്നും നൽകും. ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതാത് ഡി.ഇ.ഒ ഓഫീസിൽ നിന്നും സ്‌ക്രൈബിനെ വിദ്യാർഥികൾക്ക് ഏർപ്പാട് ചെയ്യും. ഭിന്നശേഷി വിദ്യാർഥികളുടെ എണ്ണം 1028 ആണ്.

ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ

എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. 2025 മാർച്ച് 6, വ്യാഴം – എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, 2025 മാർച്ച് 11, ചൊവ്വ – വൊക്കേഷണൽ തിയറി, മാർച്ച് 15, ശനി – കെമിസ്ട്രി, ഹിസ്റ്ററി, ബിസ്സിനസ്സ് സ്റ്റഡീസ് മാർച്ച് 18, ചൊവ്വ – ജ്യോഗ്രഫി, അക്കൗണ്ടൻസി മാർച്ച് 20, വ്യാഴം – ബയോളജി, മാനേജ്‌മെന്റ്, മാർച്ച് 22, ശനി -ഫിസിക്സ്, മാർച്ച് 25, ചൊവ്വ – ഗണിതം, മാർച്ച് 27, വ്യാഴം – ഇക്കണോമിക്സ്, മാർച്ച് 29, ശനി – പാർട്ട് 1 ഇംഗ്ലീഷ്.

രണ്ടാം വർഷ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ

എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. 2025 മാർച്ച് 3, തിങ്കൾ -പാർട്ട് 1 ഇംഗ്ലീഷ്, മാർച്ച് 5, ബുധൻ – ഫിസിക്സ്, മാർച്ച് 7, വെള്ളി – ബയോളജി, മാനേജ്‌മെന്റ്, മാർച്ച് 10, തിങ്കൾ – കെമിസ്ട്രി, ഹിസ്റ്ററി, ബിസ്സിനസ്സ് സ്റ്റഡീസ്, മാർച്ച് 17, തിങ്കൾ – ഗണിതം, മാർച്ച് 19, ബുധൻ- എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, മാർച്ച് 21, വെള്ളി – ഇക്കണോമിക്സ്, മാർച്ച് 24, തിങ്കൾ – ജ്യോഗ്രഫി, അക്കൗണ്ടൻസി, മാർച്ച് 26, ബുധൻ- വൊക്കേഷണൽ തിയറി.

ഒന്നു മുതൽ ഒൻപത് വരെയുളള വാർഷിക പരീക്ഷകൾ

എച്ച്.എസ്. അറ്റാച്ച്ഡ് എൽ.പി. വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ നടത്തും. എച്ച്.എസ്. അറ്റാച്ച്ഡ് യു.പി. വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 27 മുതൽ മാർച്ച് 27 വരെ നടത്തും. ഹൈസ്‌കൂൾ വിഭാഗം എട്ടാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെ നടത്തും. ഒമ്പതാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 27 വരെ നടത്തുമെന്നും മന്ത്രി അറിയിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് സവിശേഷ സഹായം ആവശ്യമായ വിദ്യാർഥികൾക്ക് പരിഗണന നൽകും: മന്ത്രി വി ശിവൻകുട്ടി

റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 2016 പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിന് മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പ്രാമുഖ്യം നൽകി വരികയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ശ്രവണ വൈകല്യം, കാഴ്ചവൈകല്യം, അസ്ഥിസംബന്ധമായ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി ചില വിഭാഗം കുട്ടികൾക്കു മാത്രമാണ് പരീക്ഷാനുകൂല്യങ്ങൾ അനുവദിച്ചു വന്നിരുന്നത്. പിന്നീട് പഠന വൈകല്യമുള്ള കുട്ടികളേയും, ഹീമോഫീലിയയുള്ള കുട്ടികളേയും പരീക്ഷാനുകൂല്യത്തിനായി പരിഗണിക്കാൻ തുടങ്ങി.

ആക്ട് പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളോട് വിവേചനം പാടില്ലെന്ന് നിഷ്‌കർഷിച്ചിട്ടുള്ളതിനാൽ ആക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള 21 തരം വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും പരീക്ഷാനുകൂല്യം നൽകുന്നു. കാഴ്ചവൈകല്യം, ലോ വിഷൻ, ലെപ്രസി ക്യൂവേർഡ്, ശ്രവണ വൈകല്യം, ലോകോ-മോട്ടോർ ഡിസബിലിറ്റി, ഡ്വാർഫിസം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, മെന്റൽ ഇൽനസ്സ്, ഓട്ടിസം, മസ്തിഷ്‌ക സംബന്ധമായ വൈകല്യം, മസ്‌കുലർ ഡിസ്ട്രോഫി, ക്രോണിക് ന്യൂറോളജിക്കൽ കണ്ടീഷൻസ്, പഠനവൈകല്യം, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് ഡിസബിലിറ്റി, തലാസ്സീമിയ, ഹീമോഫീലിയ, സിക്കിൾസെൽ ഡിസീസ്, മൾട്ടിപ്പിൾ ഡിസബിലിറ്റീസ് ഇൻക്ലൂഡിംഗ് ഡെഫ് ബ്ലൈൻഡ്‌നെസ്സ്, ആസിഡ് അറ്റാക്ക് വിക്ടിം, പാർക്കിൻസൺസ് ഡിസീസ് എന്നീ രോഗാവസ്ഥകളിൽ ഉള്ളവർക്കാണ് പരിഗണന.

എസ്.എസ്.എൽ.സി. പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട പരീക്ഷാർത്ഥികൾക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവിധ പരീക്ഷാ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. സ്‌ക്രൈബിന്റെ സേവനം, ഇന്റർപ്രെട്ടറുടെ സേവനം, അധിക സമയം, ഗ്രാഫ്, ഡയഗ്രം എന്നിവ ഉൾപ്പെടുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിവാക്കൽ, എഴുതി നേടുന്ന മാർക്കിന്റെ 25 ശതമാനം ഗ്രേസ് മാർക്ക് നൽകൽ എന്നിവയാണ് സവിശേഷ സഹായങ്ങൾ. 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ സവിശേഷ സഹായം ലഭ്യമായ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട പരീക്ഷാർത്ഥികളുടെ ആകെ എണ്ണം 26,518 ആയിരുന്നെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഈ മേഖലയിൽ അനാരോഗ്യകരമായ ചില പ്രവണതകൾ ഉണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അർഹതപ്പെടാത്ത കുട്ടികൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കാനുള്ള ശ്രമം ആ കുട്ടികൾക്ക് തന്നെ ദോഷമാണെന്ന് തിരിച്ചറിയണം. അർഹതയില്ലാത്തവർക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നവർക്കും ഇക്കാര്യത്തിൽ ബാധ്യതയുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവമായാണ് ഇക്കാര്യങ്ങൾ കാണുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

error: Content is protected !!