കുളനട ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര്‍ മോഹന്‍ദാസ് അധ്യക്ഷനായി.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി.ഗീതാദേവി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഉണ്ണികൃഷ്ണപിളള, വാര്‍ഡ് മെമ്പര്‍മാരായ ബിജു പരമേശ്വരന്‍, അഡ്വ. വി.ബി സുജിത്ത്, സാറാമ്മ കുഞ്ഞുകുഞ്ഞ്, മിനി സാം, ആര്‍.ബിന്ദു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. ചാന്ദ്‌നി, ജൂനിയര്‍സൂപ്രണ്ട് ആര്‍. രമാദേവി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അയിനി സന്തോഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, സാക്ഷരതാ പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു