Trending Now

പത്തനംതിട്ട റവന്യു ജില്ലാ കായികമേളയ്ക്ക് കൊടുമണ്ണില്‍ തുടക്കം

 

konnivartha.com: കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സ്ഥിരം പവലിയന്‍ നിര്‍മ്മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട റവന്യു ജില്ലാ കായികമേള കൊടുമണ്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ കായിക മേളകള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായ പന്തല്‍ നിര്‍മിച്ചാണ് ആളുകള്‍ ഇരിക്കുന്നത്. ഇതു കായികപ്രേമികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം പവലിയന്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നത്.

കായികരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയില്‍ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനായി ഓരോ കോടി രൂപാ വീതം അനുവദിച്ച് പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് ധന്യാ ദേവി, മെമ്പറന്മാരായ അഡ്വ : സി. പ്രകാശ്, എ. ജി. ശ്രീകുമാര്‍, വി. ആര്‍. ജിതേഷ്, എ. വിജയന്‍ നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ആര്‍. അനില , ഡി.ഇ.ഒ. കെ.മൈത്രി, എ.ഇ.ഒ സീമാ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.