Trending Now

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കൈലാഖ് നവംബര്‍ ആറിന് അവതരിപ്പിക്കും

 

 

konnivartha.com: ഇന്ത്യൻ കാര്‍വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്‌യുവി കൈലാഖ് നവംബര്‍ ആറിന് അവതരിപ്പിക്കും. കൈലാഖിന്റെ ആഗോള അരങ്ങേറ്റമായിരിക്കുമിത്. ഇന്ത്യയിലെ കാര്‍ വിപണിയുടെ 30 ശതമാനത്തോളം വരുന്നതും വളരെ വേഗം വളരുന്നതുമായ സബ് 4 മീറ്റര്‍ വിഭാഗത്തില്‍ സ്‌കോഡയുടെ സ്ഥാനം അടയാളപ്പെടുന്ന വാഹനമാണിത്.

 

“സ്‌കോഡ ഇന്ത്യയുടെ ആദ്യത്തെ കോംപാക്റ്റ് എസ്‌യുവിയായ കൈലാഖ് അഭിമാനത്തോടെയാണ് അവതരിപ്പിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമായും പ്രാദേശികമായാണ് കൈലാഖ് രൂപകൽപ്പന ചെയ്തത്. മൂല്യത്തിന് പ്രാധാന്യം നൽകുന്ന ഞങ്ങളുടെ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന മികച്ച ഫീച്ചറുകൾക്കൊപ്പം ഡ്രൈവിങ് സുഖം, സുരക്ഷ, യാത്രാ സുഖസൗകര്യങ്ങൾ എന്നിവയിലെല്ലാം സ്കോഡയുടെ ജനിതക ഘടനയുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കൾ മനസ്സിൽ കാണുന്നത് കൈലാഖിലുണ്ടായിരിക്കും. ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് എഞ്ചിനീയറിങ് നടത്തിയ കൈലാഖ് ഇന്ത്യൻ കാർവിപണിയിൽ ഒരു വഴിത്തിരിവാകും,” സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ പിയൂഷ് അറോറ പറഞ്ഞു