Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 15/10/2024 )

സമൂഹത്തിന്റെ പൊതുബോധ  നിര്‍മിതിയില്‍  സ്ത്രീപക്ഷ കാഴ്ചപ്പാട് ഉറപ്പാക്കണം: അഡ്വ. പി. സതീദേവി

സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട്   വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷന്‍ റാന്നി പെരുന്നാട് അട്ടത്തോട്ടില്‍ സംഘടിപ്പിച്ച ദ്വിദിന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായ ശി

 

ല്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍.
സ്വാതന്ത്ര്യം ലഭിച്ച് ദശകങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് നയരൂപീകരണ സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഇനിയും പൂര്‍ണമായും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഉറപ്പാക്കാന്‍ ആയാണ് ഭരണഘടന തന്നെ സ്ത്രീയ്ക്ക് സംവരണം നിര്‍ദ്ദേശിച്ചത്. എന്നിട്ടും ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടു പോകാന്‍ ആയിട്ടില്ല. ഏറെ സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തില്‍ പോലും നയ രൂപീകരണ സമിതികളില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ പ്രാതിനിധ്യമില്ല.

 

വനിത സംവരണ നിയമം കഴിഞ്ഞ ലോക്‌സഭ കാലത്ത് പാര്‍ലമെന്റ് പാസാക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോലും ഈ ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടില്ല. ബില്ലില്‍ അനുശ്വസിക്കുന്ന തരത്തിലുള്ള സംവരണം ലഭിക്കുന്നതിന് സ്ത്രീകള്‍ ഇനിയും പോരാടേണ്ടി വരും എന്നാണ് ഇത് നല്‍കുന്ന സൂചനയെന്ന് അഡ്വ. പി സതിദേവി ചൂണ്ടിക്കാട്ടി.

 

സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീ സുരക്ഷയ്ക്ക് ആവശ്യം വേണ്ടത്. കേരളത്തില്‍ സ്ത്രീകളുടെ സാമൂഹിക പദവി മാറ്റമുണ്ടാക്കിയതില്‍ നിര്‍ണായക പങ്ക് കുടുംബശ്രീക്കുണ്ട്. തുടക്കത്തില്‍ കുടുംബശ്രീ വളരെ പരിമിതമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സംവിധാനമായിരുന്നു. പൊതുസമൂഹം ഈ സംവിധാനത്തെ പരിഹസിച്ചിരുന്നു.

എന്നാല്‍ ഇന്ന് അത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള  മഹത്തായ സംവിധാനമായി മാറിയെന്നത് ഏറെ അഭിമാനകരമാണ്. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെല്ലാം വളരെ അഭിമാനകരമായി രൂപത്തിലുള്ള പ്രവര്‍ത്തനം നടത്തിക്കൊണ്ട്, സ്ത്രീകളുടെ സാമ്പത്തിക  സ്വാശ്രയത്വം കൈവരിക്കുന്നതിന് വേണ്ടിയിട്ടുള്ള സംവിധാനമായി കുടുംബശ്രീ മാറിയതായും വനിത കമ്മീഷന്‍  ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു’

അട്ടത്തോട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്പശാലയില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലീലാ സന്തോഷ് അധ്യക്ഷയായിരുന്നു. വനിതാകമ്മീഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, ലോ ഓഫീസര്‍ കെ. ചന്ദ്രശോഭ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഊരു മൂപ്പന്‍ നാരായണന്‍, വാര്‍ഡ് മെമ്പര്‍ മഞ്ജു പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള പൊതു പദ്ധതികള്‍ എന്ന വിഷയത്തില്‍ റാന്നി ഡിടിഡിഒയിലെ എസ്എം. നജീം, പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും എന്ന വിഷയത്തില്‍ അഡ്വ. എം. പ്രഭ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

ക്യാമ്പിന്റെ ആദ്യ ദിവസമായ ഇന്നലെ പട്ടികവര്‍ഗ മേഖലയില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങളും ഗൃഹസന്ദര്‍ശനം നടത്തി. തുടര്‍ന്ന് അട്ടത്തോട് കമ്മ്യൂണിറ്റി ഹാളില്‍ ഏകോപന യോഗവും നടന്നു.

235 പേര്‍ക്ക് പട്ടയം  ജില്ലാതല പട്ടയമേള 17ന് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും

ജില്ലയിലെ 235 പേര്‍ക്ക് പട്ടയംനല്‍കിയുള്ള ജില്ലാതല പട്ടയമേള 17ന്. രാവിലെ 10 ന് തിരുവല്ല മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ല, അടൂര്‍, കോഴഞ്ചേരി, കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പട്ടയം കൈമാറുന്ന പരിപാടിയില്‍ ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി  വീണാ ജോര്‍ജ് അധ്യക്ഷയാകും.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, എംഎല്‍എമാരായ  അഡ്വ. മാത്യു ടി തോമസ,് അഡ്വ. പ്രമോദ് നാരായണന്‍, അഡ്വ. കെ. യു ജനീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എക്സൈസ് വകുപ്പിന്റെ പരിശോധനകള്‍ കൂടുതല്‍ ശക്തം

ഓണത്തോട് അനുബന്ധിച്ച് ജില്ലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് തുടങ്ങിയ പരിശോധനകള്‍ തുടരുന്നു.

സെപ്റ്റംബറില്‍ ആകെ 808 റെയിഡുകള്‍ നടത്തി. കേസുകള്‍-167 (അബ്കാരി), 40 (മയക്കുമരുന്ന)്, 312 (പുകയില ഉല്‍പ്പന്നവിപണനം).  3022 ലിറ്റര്‍ കോട, 46.930 ലിറ്റര്‍ ചാരായം, 197.050 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 130.050 ലിറ്റര്‍ അരിഷ്ടം, 15.400 ലിറ്റര്‍ ബീയര്‍, 4 ലിറ്റര്‍ കള്ള്, 2.510 ലിറ്റര്‍ വ്യാജമദ്യം, 20 ലിറ്റര്‍ സ്പിരിറ്റ് എന്നിവ തൊണ്ടിയായി കണ്ടെടുത്തു. 1.582 കി. ഗ്രാം കഞ്ചാവും 70.460 കി. ഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.

അബ്കാരി കേസുകളില്‍ 148, മയക്കുമരുന്ന് – 37, കോട്പ – 289 എന്നിങ്ങനെയാണ് പ്രതികള്‍. കോട്പ കേസുകളില്‍ 62400 രൂപ പിഴയും ഈടാക്കി.ഓണത്തിന് 1007, പോലീസ്, ഫോറസ്ററ്, മോട്ടര്‍ വാഹന വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയുമായി ചേര്‍ന്ന് 33 പരിശോധനകളും നടത്തി.

23.420 കിലോ ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത്  72400 രൂപ പിഴ ഈടാക്കി.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന 71 ക്യാമ്പുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, പാഴ്‌സല്‍ സര്‍വീസ്, ഹൈവേ പ്രദേശങ്ങളില്‍ വാഹന പരിശോധന നടത്തിവരുന്നു.

വിദേശമദ്യ ഷോപ്പുകളില്‍ നിന്ന് 44, കള്ള് ഷാപ്പുകളില്‍ നിന്ന് 115 സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് നല്‍കി. പരിശോധനകള്‍  സുശക്തമായി തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.  റോബര്‍ട്ട് അറിയിച്ചു.

0468 2222873, 9496002863, 155358 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. മറ്റു നമ്പറുകള്‍:-0468 2222502, 9400069466, 04735 228560, 940006946, 04734 217395, 9400069464, 0469 2605684, 9400069472, 0469 2682540, 9400069470, 0468 2351000, 9400069473.

ലാബ് ടെക്നീഷ്യനാകാം  

പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുളള അഭിമുഖം ഒക്ടോബര്‍ 18 ന്. അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.
യോഗ്യത: കേരളത്തിലെ മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ച  ഡി.എം.എല്‍.റ്റി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള ആരോഗ്യ സര്‍വകലാശാലയില്‍ നിന്നും ലഭിച്ച  ബി.എസ്.സി/എം.എല്‍.റ്റി സര്‍ട്ടിഫിക്കറ്റ്, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍.  ഫോണ്‍ : 0468 2287779.

ശിശുദിനാഘോഷം ജില്ലയിലും  

ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിനാഘോഷത്തിനായി (വര്‍ണ്ണോല്‍സവം 2024)  ജില്ലാ കലക്ടര്‍ ചെയര്‍മാനായ സംഘാടകസമിതി രൂപീകരിച്ചു.   കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒക്ടോബര്‍ 26, 27 തീയതികളില്‍  കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍, കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളലിലായി  വിവിധ മത്സരങ്ങള്‍നടത്താന്‍ തീരുമാനിച്ചു.

26 ന് ചിത്രരചനാമത്സരങ്ങള്‍ കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളിലും  കലാമത്സരങ്ങള്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറിയിലും. 27ന് സാഹിത്യ മത്സരങ്ങളുണ്ടാകും.
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍ എയ്ഡഡ് സ്‌കൂളിലെ എല്‍.പി / യു .പി / എച്ച് .എസ് / എസ്. എച്ച്. എസ് എന്നീവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം.

നവംബര്‍ 14ന് ശിശുദിന റാലി രാവിലെ എട്ടിന് കലക്ടറേറ്റ്  അങ്കണത്തില്‍ തുടങ്ങി  ഠൗണ്‍ ചുറ്റി  മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും, തുടര്‍ന്ന് പൊതുസമ്മേളനം.


ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്

കേന്ദ്ര സര്‍ക്കാര്‍   സംരംഭമായ   ബിസില്‍  ( ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് )   ട്രെയിനിംഗ്  ഡിവിഷന്‍  നടത്തുന്ന തൊഴില്‍അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളുടെ ഭാഗമായി ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍ : 8304926081.

ടെന്‍ഡര്‍

കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനംനല്‍കുന്നതിന് വ്യക്തികള്‍/ഏജന്‍സികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 19. ഫോണ്‍ : 0468 2333037.

ഗ്രോത്ത് പള്‍സ് പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്) അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലനം സംഘടിപ്പിക്കുന്നു.  ഒക്ടോബര്‍  22 മുതല്‍ 26 വരെ കളമശേരി ക്യാമ്പസിലാണ് പരിശീലനം.   ഫോണ്‍:  0484 2532890/2550322/9188922785.

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക്  അപേക്ഷിക്കാം

സഹകരണ വകുപ്പിന്റെ സ്‌കില്‍ ആന്റ് നോളജ് ഡവലപ്മെന്റ് സെന്ററിന്റെ ഭാഗമായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ നോഡല്‍ സെന്ററുകളില്‍  എസ്എസ്എല്‍സി പാസായവര്‍ക്കായി ആറുമാസം  ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്)  കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു.  ഫോണ്‍ : 9496244701.

ടെലഫോണ്‍ ഓപ്പറേറ്റര്‍

ജില്ലയിലെ സര്‍ക്കാര്‍സ്ഥാപനത്തില്‍ ടെലഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ ഓപ്പണ്‍ പ്രയോറിറ്റി, മുസ്ലീം പ്രയോറിറ്റി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത രണ്ട് താല്‍ക്കാലിക ഒഴിവുകള്‍. പ്ലസ്ടുവും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ സംസാരിക്കാനും എഴുതാനുമുള്ള കഴിവാണ് യോഗ്യതകള്‍. 800 രൂപ ദിവസ വേതനം.

നിശ്ചിത യോഗ്യതയുള്ളര്‍ (വനിതകളും ഭിന്നശേഷിവിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഒഴികെ) അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ 21 ന് അകം പേര് രജിസ്റ്റര്‍ ചെയ്യണം.  നിശ്ചിത സമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ തൊട്ടടുത്ത സംവരണ വിഭാഗം/ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും പരിഗണിക്കും.

ഭക്ഷ്യവിഭവ മത്സരവും പോസ്റ്റര്‍ മത്സരവും

ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകഭക്ഷ്യദിനാചരണം  (ഒക്ടോബര്‍ 16, 17) തീയതികളില്‍  തിരുവല്ല മഞ്ഞാടി മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും.  മാത്യു ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍  അനു ജോര്‍ജ്ജ് അധ്യക്ഷയാകും.

സംരംഭങ്ങള്‍ ആരംഭിച്ചവരുടെയും മൂല്യവര്‍ദ്ധിത മേഖലയില്‍ പ്രവര്‍ത്തക്കുന്ന വിവിധ സംരംഭകരുടെയും ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള പോസ്റ്റര്‍ രചനാ മത്സരവും നൂതന പോഷക ഉത്പന്നങ്ങളുടെ മത്സരവുമുണ്ടാകും. സമാപന സമ്മേളനത്തില്‍ സമ്മാനദാനം നടത്തും.

ട്രെയിനിങ് സര്‍വീസ് പ്രൊവൈഡേഴ്സ് സമ്മിറ്റ്

സംസ്ഥാന നൈപുണ്യവികസന മിഷനും ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംയുക്തമായി ട്രെയിനിങ് സര്‍വീസ് പ്രൊവൈഡേഴ്സ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19 ന് തിരുവല്ലയില്‍ ‘ക്ലബ് 7’ ഹോട്ടലില്‍  ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി  വീണാ ജോര്‍ജ് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.

അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് അഭിരുചിക്കിണങ്ങുന്ന തൊഴില്‍നേടുന്നതിന് ആവശ്യമായപരിശീലനം ലഭ്യമാക്കുന്നതിനായാണ് പരിപാടി. ഫോണ്‍ : 9544226605.

മൊബൈല്‍ ഫോണ്‍ സര്‍വീസ് ടെക്‌നീഷ്യന്‍

എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  ഒരു മാസത്തെ സൗജന്യ മൊബൈല്‍ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസിങ് കോഴ്സ് നടത്തുന്നു. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ :7736925907, 9495999688.

പത്തനംതിട്ട ഗ്രാമീണസ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ആരംഭിച്ച സൗജന്യ അലൂമിനിയം ഫാബ്രിക്കേഷന്‍ പരിശീലനത്തിനും സീറ്റ് ഒഴിവുണ്ട്. 18-45 നും വയസ് പ്രായമുള്ള പുരുഷന്മാര്‍ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ 17 ന് അകം വിവരങ്ങള്‍ക്ക്- ഫോണ്‍ :  8330010232,