അയിരൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഡിഗ്രി പ്രവേശനം

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അയിരൂരില്‍ പുതുതായി അനുവദിച്ച അപ്ലൈഡ് സയന്‍സ് കോളജിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം മോഡല്‍ III (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) ബി.എസ്.സി ഫിസിക്‌സ് മോഡല്‍ II (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) എന്നീ കോഴ്‌സുകളില്‍ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്‌പെക്റ്റസും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാ ഫാറം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150രൂപ) അപേക്ഷിക്കാം. തുക കോളേജില്‍ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്. ഫോണ്‍: 8921379224

error: Content is protected !!