konnivartha.com:പത്തനംതിട്ട :എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നാളെ മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് അറിയിച്ചു.
രാവിലെ 06 മുതൽ വൈകിട്ട് 06 വരെ ആയിരിക്കും ഹർത്താൽ. അവശ്യ സർവീസുകളെയും തീർത്ഥാടക വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കും.മുഴുവൻ ജനാധിപത്യ വിശ്വാസികളും ഹർത്താലിനോട് സഹകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഭ്യർത്ഥിച്ചു.