Trending Now

പത്തനംതിട്ട ജില്ലയില്‍ കാര്‍ഷികയന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പ്(ഒക്ടോബര്‍ ഒന്‍പത് മുതല്‍ 25 വരെ)

 

konnivartha.com: കാര്‍ഷികയന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പുകള്‍ ജില്ലയില്‍ ഒക്ടോബര്‍ ഒന്‍പത് മുതല്‍ 25 വരെ നടത്തും. കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് പരിപാടി. ഒന്‍പതിന് പന്തളം കടയ്ക്കാട് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഓഫീസിലാണ് ആദ്യക്യാമ്പ്.

തോന്നല്ലൂര്‍, പന്തളം തെക്കേക്കര, കുളനട, തുമ്പമണ്‍, ഓമല്ലൂര്‍ .ഏനാദിമംഗലം, ഏഴംകുളം, അടൂര്‍, പള്ളിക്കല്‍, കൊടുമണ്‍, വള്ളിക്കോട്, അരുവാപ്പുലം, കലഞ്ഞൂര്‍, കോന്നി, മലയാലപ്പുഴ, ഇലന്തൂര്‍, മെഴുവേലി, പുല്ലാട്, ഇരവിപേരൂര്‍. കോട്ടാങ്ങല്‍, കല്ലൂപ്പാറ മല്ലപ്പള്ളി, റാന്നി പെരുനാട്, വടശ്ശേരിക്കര, ചിറ്റാര്‍ കൃഷിഭവനുകള്‍ക്കായാണ് ക്യാമ്പ്.

ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 15 പേര്‍ക്ക് മൈനര്‍ റിപ്പയറുകള്‍ക്കാവശ്യമായ സര്‍വീസ് ചാര്‍ജ്ജും സ്പെയര്‍പാര്‍ടുകളുടെ വിലയും (പരമാവധി 1000/ രൂപ) പൂര്‍ണമായും സൗജന്യം. ആദ്യഘട്ടത്തില്‍ ആകെ 150 പേര്‍ക്ക് 1000 രൂപയുടെവരെ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് സൗജന്യ സ്‌പെയര്‍ ലഭിക്കും. 1000 രൂപയില്‍കൂടുതല്‍ ചിലവ്‌വരുന്ന മറ്റ് റിപ്പയര്‍ പ്രവൃത്തികള്‍ക്ക് ആവശ്യമായ സ്പെയര്‍ പാര്‍ട്ട്‌സുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി ജി. എസ്. ടി ബില്ല് പ്രകാരമുള്ള തുകയുടെ 25 ശതാനം സബ്സിഡി (പരമാവധി 2500 രൂപ) അനുവദിക്കും.

മേജര്‍ റിപ്പയര്‍ പ്രവൃത്തികള്‍ക്കാവശ്യമായ ലേബര്‍ ചാര്‍ജ്ജുകള്‍ക്ക് ജി. എസ്. ടി ബില്ല് പ്രകാരമുള്ള തുകയുടെ 25 ശതമാനം സബ്‌സിഡി (പരമാവധി 1000രൂപ) യും അനുവദിക്കും. റിപ്പയര്‍ ചിലവ് കര്‍ഷകന്‍/ഗ്രൂപ്പ് തന്നെ നേരിട്ട്‌വഹിക്കണം. സബ്‌സിഡി കര്‍ഷകന്‍/ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് അനുവദിക്കും.

നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷഫോം കര്‍ഷകര്‍/ഗ്രൂപ്പ് ക്യാമ്പ് നടക്കുന്നതിന് മുന്നോടിയായി കൃഷിഭവനിലോ / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (കൃഷി) ഓഫീസിലോ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ക്യാമ്പില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. സംശയനിവാരണത്തിനായി അസിസ്റ്റന്റ് എന്‍ജിനിയര്‍ മുഹമ്മദ് ഷെരിഫ് (ഫോണ്‍: 9447119259, 7510250619), ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് കുമാര്‍ (ഫോണ്‍: 8921894821), ശ്രീരാഗ് (ഫോണ്‍: 9809732146) എന്നിവരെ ബന്ധപ്പെടാം.

error: Content is protected !!