Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/10/2024 )

 

ജില്ലയില്‍ നടത്തിയത് 175 ഹൃദയ ശസ്ത്രക്രിയകള്‍; ‘ഹൃദ്യം’ വിജയകരം

‘ഹൃദ്യം’ സര്‍ക്കാര്‍പദ്ധതിയിലൂടെ ജില്ലയില്‍ 175 കുഞ്ഞുങ്ങള്‍ക്ക്  ഹൃദയ ശസ്ത്രക്രിയ  നടത്തി. ജന്മനാ ഹൃദ്രോഗം ഉള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പ്രയോജനകരമാത്.
ജില്ലയില്‍ 635 കുട്ടികളാണ്  രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്ക് ചികിത്സയും തുടര്‍ ചികിത്സയും  നല്‍കിവരുന്നു. ഈ  വര്‍ഷം മാത്രം ജില്ലയില്‍  37 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. 12 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി.

തിരുവല്ല താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന ജില്ലാ  പ്രാരംഭ ഇടപെടല്‍ കേന്ദ്രമാണ് (ഡി. ഇ ഐ. സി.) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ജന്മനാ  ഹൃദയവൈകല്യമുള്ള ഏതൊരു  കുഞ്ഞിനും വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. സേവനങ്ങള്‍ക്കായി www.hridyam.kerala.gov.in  ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍  രക്ഷകര്‍ത്താക്കളുടെ ഫോണ്‍ നമ്പറിലേക്ക്  കേസ് നമ്പര്‍ മെസ്സേജ് ആയി ലഭിക്കും.

ശസ്ത്രക്രിയകള്‍   സൗജന്യമായി സര്‍ക്കാര്‍തലത്തില്‍ തിരുവനന്തപുരം എസ്. എ. ടി  ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജ്  ആശുപത്രിയിലുമാണുള്ളത്;  സ്വകാര്യ  മേഖലയില്‍  ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ തിരുവല്ല, അമൃത ആശുപത്രി കൊച്ചി, ലിസി ആശുപത്രി കൊച്ചി  എന്നിവിടങ്ങളിലുമുണ്ട്.

പദ്ധതി വഴി എക്കോ, സി. റ്റി, കാത്ത്‌ലാബ് പ്രൊസീജിയര്‍ എം.ആര്‍.ഐ തുടങ്ങിയപരിശോധനകള്‍, സര്‍ജറികള്‍, ആവശ്യമായ ഇടപെടലുകള്‍  എന്നിവയും  സൗജന്യമായി ലഭിക്കും. അവശ്യഘട്ടങ്ങളില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലേക്ക് വെന്റിലേറ്റര്‍ സൗകര്യം ഉള്ള ആംബുലന്‍സ് സേവനവുമുണ്ട്.

ക്വട്ടേഷന്‍

ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍  സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 10 ന് മുമ്പ്  ഓഫീസില്‍ നല്‍കാം. ഫോണ്‍ :  9495309563.
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം

പട്ടികജാതി, പട്ടികവര്‍ഗവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒക്ടോബര്‍ 16 വരെ. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടികള്‍.
ജില്ലാതല സമ്മേളനവും, ബോധവത്കരണ സെമിനാറുകളും, പ്രതിഭാസംഗമവും  ഒക്ടോബര്‍ അഞ്ചിന് കോന്നി പ്രിയദര്‍ശനി ഹാളില്‍ രാവിലെ ഒമ്പതിന് കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രാജി പി. രാജപ്പന്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കും.

പുരുഷമേട്രന്‍ കം റെസിഡന്റ് ട്യൂട്ടര്‍ നിയമനം

കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2024-25 അധ്യയന വര്‍ഷം പുരുഷമേട്രന്‍ കം റെസിഡന്റ് ട്യൂട്ടറെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന പ്രവര്‍ത്തിപരിചയമുള്ള പട്ടികജാതിയില്‍പ്പെട്ട ബിരുദവും ബിഎഡും യോഗ്യതഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമിക്കപ്പെടുന്ന മേട്രന്‍ കം റെസിഡന്റ് ട്യൂട്ടര്‍മാരുടെ പ്രവര്‍ത്തി സമയം വൈകിട്ട് നാലുമുതല്‍ രാവിലെ എട്ടുവരെയായിരിക്കും. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയും ഒക്ടോബര്‍ 14 ന് മുമ്പ് ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 9544788310, 8547630042.


സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ജൈവവൈവിദ്ധ്യ രജിസ്റ്റര്‍ പുതുക്കുന്നതിലേക്ക് ജൈവവൈവിദ്ധ്യ വിവരശേഖരണം നടത്തുന്നതിനായി സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്. ഫോണ്‍ : 9496042609.


കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന ഒക്ടോബര്‍ ഏഴിന്

2023-26  വര്‍ഷ കാലയളവിലേക്ക്  ജില്ലയില്‍ വില്‍പ്പനയില്‍ പോകാത്ത പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന് ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന ഒക്ടോബര്‍ ഏഴിന് നടക്കും.  ഒറ്റത്തവണ രജിസ്ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്നും നാളെയും (ഒക്ടോബര്‍ 4,5) അപേക്ഷ സമര്‍പ്പിക്കാം.  റേഞ്ച്/ഗ്രൂപ്പുകളുടെ പുതുക്കിയ റെന്റല്‍ (50 ശതമാനം), അഡീഷണല്‍ റെന്റല്‍ എന്നിവ  ഓണ്‍ലൈന്‍ പെയ്മെന്റ് ചെയ്യാം. വിവരങ്ങള്‍ക്ക് പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ ഓഫീസ്,  പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസ് എന്നിവയുമായി ബന്ധപ്പെടണം. ഫോണ്‍ :  0468 2222873.

 

അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍  കോഴ്സിന്  അപേക്ഷ ക്ഷണിച്ചു. അവസാന തീയതി  നവംബര്‍ 10. വിലാസം : ഫാക്കല്‍റ്റി കം കോ-ഓര്‍ഡിനേറ്റര്‍, കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷന്‍, സി-ഡിറ്റ്, തിരുവല്ലം, തിരുവനന്തപുരം.

വിവിധ കോഴ്സുകള്‍ക്ക് ആനുകൂല്യം

2023-24 അധ്യയന വര്‍ഷം നടന്ന പത്താം ക്ലാസ്, പ്ലസ് ടു, (സര്‍ക്കാര്‍/എയ്ഡഡ്/എംആര്‍എസ് ലും സ്റ്റേറ്റ് സിലബസില്‍ പഠിച്ചവര്‍ ആയിരിക്കണം) ഡിപ്ലോമ കോഴ്സുകള്‍ (രണ്ടു വര്‍ഷം  കാലാവധി ഉളളതുമായ റഗുലര്‍ മെട്രിക് ഡിപ്ലോമ കോഴ്സുകള്‍), പ്രത്യേകമായി പരാമര്‍ശിച്ചവ ഒഴികെ സംസ്ഥാനത്തിനകത്തുളള മറ്റെല്ലാ കോഴ്സുകള്‍ക്കും പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കും. കോഴ്സ് ഇ-ഗ്രാന്റ്സ് മാനദണ്ഡ പ്രകാരം സ്‌കോളര്‍ഷിപ്പ് അര്‍ഹതയുളളതായിരിക്കണം.  അപേക്ഷകളില്‍ ജാതിവിവരങ്ങള്‍ ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെയാണ് വാലിഡേറ്റ് ചെയ്യുന്നത്.

മാന്വല്‍ ആയിമാത്രം ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുളള കുട്ടികള്‍  സര്‍ട്ടിഫിക്കറ്റ് ജില്ലാ പട്ടികജാതി വികസന ഓഫീസ്/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന വാലിഡേറ്റ് ചെയ്ത് ഡേറ്റാ കാര്‍ഡ് ജനറേറ്റ് ചെയ്യേണ്ടതാണ്. ഡേറ്റാ കാര്‍ഡിലെ നമ്പരും കോഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കാം.   അപേക്ഷ സമയപരിധി ഒന്നാം ഘട്ടം ഒക്ടോബര്‍ 15 വരെ. രണ്ടാം ഘട്ടം ഡിസംബര്‍ ഒന്നുമുതല്‍ ജനുവരി 15 വരെയാണ്. വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/ മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍ :  0468 2322712.

ടെന്‍ഡര്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ റേഡിയോളജി വിഭാഗം സി.ആര്‍ മെഷീന്റെ യു.പി.എസ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍: 9497713258.

കാത്തിരുപ്പുകേന്ദ്രം ശുചീകരിച്ചു

മെഴുവേലി സര്‍ക്കാര്‍ വനിതാ ഐടിഐയില്‍ ‘സ്വച്ഛതാ ഹി സേവ’ പരിപാടിയുടെ ഭാഗമായി റെഡ് റിബണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപനത്തിന് മുന്നിലുളള ബസ് കാത്തിരുപ്പ്  കേന്ദ്രവും പരിസരവും ശുചീകരിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം വി. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി.എ വിശ്വനാഥന്‍,  ഐടിഐ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

വയോജന ദിനാചരണം

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത്, ബ്ലോക്ക് ഐസിഡിഎസ് എന്നിവയുടെ നേതൃത്വത്തില്‍ ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍  വയോജന ദിനാചരണവും ബോധവത്ക്കരണ ക്ലാസും നടത്തി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി. തോമസ് അധ്യക്ഷനായി.

ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. അനിഷ,  ദിശ ഡയറക്ടര്‍ എം.ബി ദിലീപ് കുമാര്‍ , സാമൂഹ്യ പ്രവര്‍ത്തക രമ്യ തോപ്പില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സാലി ലാലു, ബ്ലോക്ക് മെമ്പര്‍മാരായ പി. വി. അന്നമ്മ  അഭിലാഷ് വിശ്വനാഥ്,  അജി അലക്സ്, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി എസ്.എ ലത, വനിതാ ശിശുവികസന ഓഫീസര്‍ വി. താര, തുടങ്ങിയവര്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് ഒക്ടോബര്‍ 14 ന് സ്പോട്ട് അഡ്മിഷന്‍. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും രാവിലെ 9.30 മുതല്‍ 11 വരെ രജിസ്റ്റര്‍ ചെയ്യാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം എത്തണം. എടിഎം കാര്‍ഡ് കരുതണം. വെബ് സൈറ്റ് : www.polyadmission.org  ഫോണ്‍ : 04735 266671.

സ്പോട്ട് അഡ്മിഷന്‍

അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ത്രിവത്സര എഞ്ചിനീയറിംഗ് പോളിമെര്‍ ടെക്നോളജി കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ഏഴിന്. രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ 4110 രൂപയും യുപിഐ പേയ്മെന്റ് ചെയ്യണം.  ഫോണ്‍ : 04734 231776. വെബ്‌സൈറ്റ് :  www.polyadmission.org/let.

ക്വട്ടേഷന്‍

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്ക് ടൂറിസ്റ്റ് ടെക്സി പെര്‍മിറ്റുളള കാര്‍ (1200 സിസി ക്ക് മുകളില്‍) മാസവാടകയ്ക്ക് ഡ്രൈവര്‍ ഉള്‍പ്പടെ ക്വട്ടേഷന്‍ നല്‍കാം. ഒക്ടോബര്‍ 17 ന് മുമ്പ് ലഭിക്കണം. ഫോണ്‍ : 0468 2220141.  (

ഭിന്നശേഷി രജിസ്ട്രേഷന്‍ നടത്തണം

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്മുഖേന ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ സ്ഥിരം, താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നതിന്  പത്തനംതിട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാലുശതമാനം ഭിന്നശേഷി സംവരണത്തിന് അര്‍ഹരായവര്‍ ഭിന്നശേഷി സംബന്ധിച്ച വിവരങ്ങളുടെ സ്ഥിരീകരണത്തിനായി സര്‍ട്ടിഫിക്കറ്റ് യുഡിഐഡി കാര്‍ഡ് ,എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് ,രജിസ്റ്റര്‍ ചെയ്തിട്ടുള്ള  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം  ഒക്ടോബര്‍ 31  ന് മുമ്പ്  ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ ഹാജരാകണം. എന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222745.

 
സ്‌പോട്ട് അഡ്മിഷന്‍

അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്‌യാഡും നടത്തുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്സിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍. ഏഴു ഒഴിവുണ്ട്. (3 സീറ്റ് മൈനോറിറ്റി വിഭാഗത്തിന്). ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ ട്രേഡുകള്‍ 2020ന് ശേഷം പാസ് ഔട്ട് ആയവര്‍ക്കാണ് അവസരം. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് (ക്രിസ്ത്യന്‍, മുസ്ലിം, ജൈന, ബുദ്ധ, പാഴ്‌സി)   കോഴ്സ് സൗജന്യം. ഒക്ടോബര്‍ 10ന് ക്ലാസ് തുടങ്ങും. ന്നതാണ്.  ഫോണ്‍- 7736925907/9495999688.

error: Content is protected !!