
വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം, ഡി. ടി. പി. സി, എൻ ഊര്, ജലസേചന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024 ഒക്ടോബർ 13 വരെ ‘വയനാട് ഉത്സവ്’ നടക്കുന്നു.
വൈവിദ്ധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ, ട്രൈബൽ രുചിപ്പെരുമയുടെ പൊലിമ നിറഞ്ഞ ഫുഡ് കോർട്ടുകൾ, ‘അമൃത്’, ‘പ്രിയദർശിനി’ എന്നിവയുടെ നേതൃത്വത്തിൽ വയനാടൻ തനിമ നിറഞ്ഞ വനവിഭവങ്ങൾ, മറ്റു പ്രാദേശികോൽപന്നങ്ങൾ എന്നിങ്ങനെ കലാസാംസ്‌കാരികതയുടെ നിറവിൽ അതിജീവനത്തിന്റെ മഹോത്സവം തുടങ്ങി .
കാരാപ്പുഴ ഡാം, എൻ ഊര്, സുൽത്താൻ ബത്തേരി ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടക്കുന്ന ഈ ആഘോഷത്തിൽ വയനാടിനെ കരുതലോടെ ചേർത്തുപിടിക്കാൻ എല്ലാവരും പങ്കുചേരണം എന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു .