Trending Now

കോന്നി : ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു

 

konnivartha.com: ഗരുഡാ ധാർമ്മിക്ക് ഫൗണ്ടേഷന്‍റെയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തിൽ കോന്നിയിൽ നടന്നു വന്നിരുന്ന ഗണേശോത്സവത്തിനു സമാപ്തി കുറിച്ചു കൊണ്ട് ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു.

കോന്നിയിൽ നടന്ന സാംസ്കാരിക സമ്മേളനം കാർട്ടൂണിസ്റ്റും ഗിന്നസ് റെക്കോർഡറുമായ ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.ബാബു വെളിയത്ത് അധ്യക്ഷനായ സമ്മേളനത്തിൽ അരുൺ ശർമ്മ മുഖ്യ പ്രഭാഷണവും നടത്തി.തുടർന്ന് നടന്ന നിമഞ്ജന ഘോഷയാത്രയിൽ അരുവാപ്പുലം ഐരവൺ എന്നിവടങ്ങളിൽ നിന്നെത്തിയ വിഗ്രഹ ഘോഷയാത്രകൾ സംഗമിച്ച് ,തംബോലയുടെയും,നൃത്ത സ്ഥലങ്ങളുടെയും, ഡിജെ വാഹനങ്ങളുടെയും അകമ്പടിയോടുകൂടി നഗരപ്രദിക്ഷണം ചെയ്ത് മുരിങ്ങമംഗലം മഹാദേവ ക്ഷേത്ര കടവിൽ നിമഞ്ജനം ചെയ്തു.

വിഷ്ണു മോഹൻ, ശ്രീജിത്ത്, അഭിജിത്ത് കാവുങ്കൽ, രാജേഷ് മൂരിപ്പാറ, കെ.പി. അനിൽകുമാർ, സുജിത്ത് ബാലഗോപാൽ, ഹരികൃഷ്ണൻ, വൈശാഖ് വിശ്വ ,ജയകൃഷ്ണൻ, അരവിന്ദ് എന്നിവർ നേതൃത്വം നൽകി

error: Content is protected !!