Trending Now

സെപ്റ്റംബർ 30 : കരാർ തൊഴിലാളികളുടെ അവകാശദിനം(സി ഐ ടി യു)

 

konnivartha.com/ പത്തനംതിട്ട : തൊഴിൽ സംരക്ഷണമോ വ്യവസ്ഥാപിതമായ ആനുകൂല്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ ഒന്നുമില്ലാതെയാണ് തൊഴിലാളികൾ രാജ്യത്ത്‌ വൻതോതിൽ വർധിച്ചു വരുന്ന കരാർ ജോലികൾ ചെയ്യേണ്ടി വരുന്നത് .

സി ഐ ടി യു അഖിലേന്ത്യാ കൗൺസിൽ തീരുമാനപ്രകാരം കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സെപ്റ്റംബർ 30 ന് അവകാശദിനാചരണം നടത്തുന്നു.

പത്തനംതിട്ട ഹെഡ്പോസ്റ്റ്‌ ആഫീസിന് സമീപം രാവിലെ 10. 30 ന് സംഘടിപ്പിക്കുന്ന അവകാശദിനാചരണം സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്യും.

പൊതുമേഖല, സർക്കാർ – സ്വകാര്യ മേഖലയിലും തൊഴിലെടുക്കുന്ന കരാർ തൊഴിലാളികൾ ആണ് അവകാശദിന പോരാട്ടത്തിൽ പങ്കെടുക്കുന്നത്.

error: Content is protected !!