Trending Now

കൂടല്‍ കടുവ :വ്യാജ വാര്‍ത്ത സൃഷ്ടിച്ചു ജനത്തെ ഭീതിയിലാക്കി

 

konnivartha.com: കോന്നി കൂടല്‍ ഇഞ്ചപ്പാറയില്‍ കടുവ ഇറങ്ങിയതായി വ്യാജ വാര്‍ത്ത സൃഷ്‌ടിച്ചു . ഫേസ് ബുക്ക്‌ പേജില്‍ ആണ് വ്യാജ വാര്‍ത്ത ഇന്ന് കണ്ടത് .വനം വകുപ്പും പോലീസും അന്വേഷിച്ചു .ഇത് വ്യാജ നിര്‍മ്മിതി ആണ് എന്ന് കണ്ടെത്തി .

 

വ്യാജ ഫോട്ടോയും വാര്‍ത്തയും നല്‍കിയ ഫേസ് ബുക്ക്‌ ആളുകളെ പോലീസില്‍ നിന്നും ബന്ധപ്പെട്ടു . വ്യാജമായി വാര്‍ത്തകര്‍ നല്‍കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും . ഈ വ്യാജ വാര്‍ത്ത നിരവധി ആളുകള്‍ ഫേസ് ബുക്കില്‍ ,വാട്സ് ആപ്പില്‍ ഷെയര്‍ ചെയ്തു ജനത്തെ ഭീതിപ്പെടുത്തി . മൂന്നു ആളുകള്‍ ആണ് വ്യാജ വാര്‍ത്ത സൃഷ്ടിച്ചു നല്‍കിയത് .വ്യാജ സന്ദേശങ്ങള്‍ നല്‍കി പ്രചാരണം നടത്തിയവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും .

 

 

error: Content is protected !!