Trending Now

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 19/09/2024 )

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ അലൂമിനിയം ഫാബ്രിക്കേഷനില്‍ 30 ദിവസത്തെ സൗജന്യപരിശീലനം നല്‍കും. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. ഫോണ്‍:  8330010232.

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറു ദിവസത്തെ സൗജന്യ മൊബൈല്‍ ഡിസ്പ്ലേ റിപ്പയറിംഗ്  സര്‍വീസ് പരിശീലനം സെപ്റ്റംബര്‍ 23 മുതല്‍ ആരംഭിക്കും.  18നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:  04682270243.

സൗജന്യ തയ്യല്‍പരിശീലനം

പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍30 ദിവസത്തെ  സൗജന്യ തയ്യല്‍പരിശീലനം തുടങ്ങുന്നു. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം. ഫോണ്‍: 04682270243,  8330010232.

പ്രമാണ പരിശോധന

തിരുവല്ല ഡി.ബി.എച്ച.്എസ് ല്‍ 2024 ജൂണ്‍ 22,23 തീയതികളില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ പ്രമാണ പരിശോധന സെപ്റ്റംബര്‍ 23,24,25 തീയതികളില്‍ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. വിജയികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും  അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ് പ്രിന്റ്് ഔട്ട് എന്നിവ സഹിതം എത്തിചേരണം. ഫോണ്‍ :04692601349.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ്

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് ഇന്റ്‌റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ്ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :  7994926081.


അസിസ്റ്റന്റ് പ്രൊഫസര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്

ഐ.എച്ച്.ആര്‍.ഡി. അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍  എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവ്.

അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്) -യോഗ്യത :  കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്ത ബിരുദവും(ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം).

കമ്പ്യൂട്ടര്‍പ്രോഗ്രാമര്‍ -യോഗ്യത : പി.ജി.ഡി.സി.എ. ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ ടെക്നോളജി.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ്/ ഇന്റര്‍വ്യൂവിനായി സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ ഹാജരാകണം. വെബ്‌സൈറ്റ് : www.cea.ac.in  ഫോണ്‍ : 04734 231995, 8547005100.

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന24 മുതല്‍

ഏപ്രില്‍ മാസത്തില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഏപ്രില്‍ 2024 നോട്ടിഫിക്കേഷന്‍ പ്രകാരമുളള യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം വെരിഫിക്കേഷന്് പങ്കെടുക്കണം.

പരീക്ഷാ ഫീസില്‍ ഇളവുളളവര്‍,  ജാതി ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവര്‍ തുടങ്ങിയവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം പൂര്‍ത്തിയായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷവും അവസാനവര്‍ഷ ബിഎഡ്/ റ്റിറ്റിസി പഠിക്കവേ പരീക്ഷ എഴുതിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരാകണം. പരിശോധനയക്ക് യഥാസമയം ഹാജരാകാത്തവര്‍ക്ക്  അടുത്ത കെടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ അവസരം ലഭിക്കും. ഫോണ്‍ : 0468 2222229.

നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30 ന്

കെ. സി. മാമന്‍ മാപ്പിള ട്രോഫിക്കായുള്ള നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30 ന് നടത്താന്‍ തീരുമാനം. സംഘാടക സമിതിയുടെ ആവശ്യപ്രകാരമാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ്കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ധനസഹായത്തിന് അപേക്ഷിക്കാം

പെന്‍ഷനില്ലാത്ത സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന രണ്ട് ലക്ഷത്തില്‍ താഴെ വരുമാന പരിധിയിലുള്ള വിമുക്തഭടന്‍മാര്‍ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കും സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 15-ന് മുന്‍പായി അപേക്ഷിക്കാം. സര്‍വീസ് രേഖ, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ പകര്‍പ്പും വരുമാന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍- 0468 2961104.

സ്‌കോളര്‍ഷിപ്പ്

പ്രൊഫഷനല്‍ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്ന വിമുക്തഭടന്മാരുടെ തൊഴില്‍രഹിതയായ ഭാര്യ/ആശ്രിതരായ 25 വയസില്‍ താഴെയുള്ള അവിവാഹിതര്‍/തൊഴില്‍രഹിതരായ  മക്കള്‍ക്ക്  2024-2025 അധ്യയന വര്‍ഷത്തേക്കുള്ള പ്രൊഫഷനല്‍ കോഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷനല്‍ കോഴ്സുകളിലേക്കുള്ള യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് കരസ്ഥമാക്കിയ കുട്ടികളുടെ അപേക്ഷകള്‍  സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോമായ serviceonline.gov.in/kerala/ മുഖേനെ ഓണ്‍ലൈനായി നവംബര്‍ 25 ന് അകം സമര്‍പ്പിക്കണം. ഫോണ്‍: 0468 2961104.

മാനുവല്‍ സ്‌കാവഞ്ചേഴ്സ് സര്‍വേ ആരംഭിച്ചു

ജില്ലയിലെ  മാനുല്‍ സ്‌കാവഞ്ചേഴ്സിനെ (തോട്ടിപണി ചെയ്യുന്നവരെ) കണ്ടെത്തുന്നതിനും അവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും സര്‍വേ ആരംഭിച്ചു. ജില്ലയില്‍ മാനുല്‍ സ്‌കാവഞ്ചിംഗില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ക്ക് അതത് തദ്ദേശ സ്വയംഭരണസ്ഥാപനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 23,24,25 തീയതികളില്‍ രജിസ്റ്റര്‍ ചെയ്യാം.


ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

വെണ്ണികുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍  ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ രണ്ടു താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  സെപ്റ്റംബര്‍ 23 ന് രാവിലെ 10.30 ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെയുളള  കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ബിരുദമാണ് യോഗ്യത. ഫോണ്‍ : 0469 2650228.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേയ്ക്ക്  ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.   സര്‍ക്കാര്‍  അംഗീകൃത കമ്പ്യൂട്ടര്‍  കോഴ്സ് പൂര്‍ത്തീകരിച്ച 20 നും 35 നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ഡിസിഎ, ഡിറ്റിപി, പിജിഡിസിഎ കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. മലയാളം, ഇംഗ്ലീഷ് ടെപ്പിംഗ് അറിഞ്ഞിരിക്കണം. പ്രതിമാസ ഓണറേറിയം 16000 രൂപ. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകള്‍ , ആധാര്‍കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍ :04735 227703.


ഗ്രാമസഭ

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ  ഗ്രാമസഭകള്‍ സെപ്റ്റംബര്‍ 24 മുതല്‍ 28 വരെ നടക്കും. വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
ഒന്ന്, 27 ന് രാവിലെ 11 ന്  ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി ഓഡിറ്റോറിയം.
രണ്ട്, 28 ന് പകല്‍ 3.30 ന്   ചെങ്ങരൂര്‍ പൂതാംപുറം സെന്റ് ജോര്‍ജ് എല്‍പിഎസ്.
മൂന്ന്, 28 ന് ഉച്ചയ്ക്ക് രണ്ടിന്  ചെങ്ങരൂര്‍ പൂതാംപുറം സെന്റ് ജോര്‍ജ് എല്‍പിഎസ്.
നാല്,  28 ന് പകല്‍ മൂന്നിന് സര്‍ക്കാര്‍ യുപിഎസ്  തുരുത്തികാട്.
അഞ്ച്, 26 ന് പകല്‍ നാലിന്   ബിഎഎം കോളജ്  തുരുത്തികാട്.
ആറ്,  28 ന് ഉച്ചയ്ക്ക് ശേഷം 2.30  ന്    സെന്റ് ജോസഫ് എല്‍പിഎസ്  തുരുത്തികാട്.
ഏഴ് , 28 ന് പകല്‍ മൂന്നിന്   സര്‍ക്കാര്‍ എല്‍പിഎസ്  അമ്പാട്ടുഭാഗം.
എട്ട് , 28 ന് രാവിലെ 10.30 ന്   സര്‍ക്കാര്‍ എല്‍പിഎസ്  പുതുശ്ശേരി.
ഒന്‍പത്, 26 ന് ഉച്ചയ്ക്ക് രണ്ടിന്  പഞ്ചായത്ത് ഹാള്‍ കല്ലൂപ്പാറ.
10, 26 ന് പകല്‍ മൂന്നിന്  സര്‍ക്കാര്‍ എല്‍പിഎസ് കല്ലൂപ്പാറ.
11, 24 ന് ഉച്ചയ്ക്ക്  രണ്ടിന്  പഞ്ചായത്ത് ഹാള്‍ കല്ലൂപ്പാറ.
12, 27 ന് ഉച്ചയ്ക്ക് രണ്ടിന്  പഞ്ചായത്ത് ഹാള്‍ കല്ലൂപ്പാറ.
13, 28 ന് പകല്‍ മൂന്നിന്  കമ്മ്യൂണിറ്റി ഹാള്‍ മുടിമല.
14, 25 ന് പകല്‍ 3.30  ന്  സര്‍ക്കാര്‍ എല്‍പിഎസ് പുതുശ്ശേരി.

അങ്കണവാടി വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു

കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ  വര്‍ക്കര്‍ നിയമനത്തിനായി  18നും 46 നും ഇടയില്‍ പ്രായമുള്ള ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍  എസ്.എസ്.എല്‍.സി പാസായിരിക്കണം . അപേക്ഷാ ഫോറത്തിന്റെ മാതൃക  കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി ഒക്ടോബര്‍ മൂന്ന്. ഫോണ്‍. 0469 2997331.