Trending Now

അരുവാപ്പുലം ആവണിപ്പാറ നഗര്‍ പാലം :വനം വകുപ്പ് അനുമതി നല്‍കി: വിജില്‍ ഇന്ത്യ മൂവ്മെന്റ്

Spread the love

 

konnivartha.com: കോന്നി അരുവാപ്പുലം ആവണിപ്പാറ നിവാസികള്‍ക്ക് അക്കരെ ഇക്കരെ കടക്കാന്‍ അച്ചന്‍ കോവില്‍ നദിയ്ക്ക് കുറുകെ പാലം വേണം എന്ന ആവശ്യത്തില്‍ മേല്‍ വനം വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടും പാലം നിര്‍മ്മാണം തുടങ്ങിയില്ല .ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജില്‍ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കണ്‍വീനര്‍ വയലാത്തല സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നിന്നുള്ള മറുപടി ലഭിച്ചു .

ആവണിപ്പാറയില്‍ പാലം നിര്‍മ്മിക്കാന്‍ 2015-16 സാമ്പത്തിക വര്‍ഷം നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32,00,000 രൂപ ആലുവ പി ഐ റ്റിയ്ക്ക് അനുവദിച്ചിരുന്നു . വനം വകുപ്പിന്‍റെ അനുമതി ലഭിക്കാതെ പദ്ധതി നടപ്പിലായില്ല .

2024-25 വര്‍ഷം പത്തനംതിട്ട റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫീസറുടെ പ്രവര്‍ത്തന പരിധിയില്‍ ആവണിപ്പാറ നഗറില്‍ വനം വകുപ്പ് അനുമതി നല്‍കിയ 0.0243ഹെക്ടര്‍ ഭൂമിയില്‍ 3.5 മീറ്റര്‍ വീതിയില്‍ 261.80 ലക്ഷം രൂപയ്ക്ക് ആലപ്പുഴ പൊതുമരാമത്ത്‌ വകുപ്പ് പാലം വിഭാഗം തയാറാക്കിയ പദ്ധതി ജില്ലാതല വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ അനുമതിയോട്‌ കൂടി റാന്നി ട്രൈബല്‍ ഓഫീസര്‍ ലഭ്യമാക്കിയിരുന്നു .

250.61ലക്ഷം രൂപയുടെ പുതുക്കിയ പദ്ധതി റാന്നി ട്രൈബല്‍ ഓഫീസില്‍ ലഭ്യമായി . അടുത്ത സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന നടപടി സ്വീകരിച്ചു വരുന്നു എന്ന് വിജില്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ കണ്‍വീനര്‍ സലില്‍ വയലാത്തലയെ സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും അറിയിച്ചു .

 

error: Content is protected !!