konnivartha.com: കോന്നി കോട്ടയം മുക്ക് -എം എല്‍ എ പടി റോഡിലെ വയലില്‍ മനുഷ്യ വിസര്‍ജ്യം വാഹനത്തില്‍ കൊണ്ട് വന്നു തള്ളി .കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് മാലിന്യം വയലില്‍ തള്ളിയത് .ഇന്ന് രാവിലെ ആണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് . വാര്‍ഡ് മെമ്പറും പഞ്ചായത്ത് അധ്യക്ഷയുമായ അനി സാബുവിന്‍റെ നേതൃത്വത്തില്‍ പരിസരം ശുചീകരിച്ചു .
കഴിഞ്ഞ ഏറെ നാളായി പൂങ്കാവ് വയലിലും കോന്നി ഭാഗങ്ങളിലും മനുഷ്യ വിസര്‍ജ്യം പൊതു സ്ഥലത്ത് നിക്ഷേപിച്ചു വരുന്നു . മിക്കവയും തോട്ടിലോ ,നദിയിലോ വയലുകളിലോ ആണ് കളയുന്നത് . നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ചെറിയ ടാങ്കര്‍ ലോറികളില്‍ ആണ് മനുഷ്യ വിസര്‍ജ്യം എത്തിച്ചു കളയുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു .
പൊതു സ്ഥലങ്ങളില്‍ മനുഷ്യ വിസര്‍ജ്യം തള്ളുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണം .അത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കണം . കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം . കോന്നി വകയാര്‍ മേഖലയില്‍ കഴിഞ്ഞ ഇടയിലും മനുഷ്യ വിസര്‍ജ്യം പൊതു സ്ഥലത്ത് തള്ളിയിരുന്നു . ഇത്തരം വാഹനങ്ങള്‍ കണ്ടെത്തുവാന്‍ നടപടി സ്വീകരിക്കണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .