മുനിസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി:135 പുതിയ വാർഡുകൾ
konnivartha.com: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളും കൂടി.
പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ 101 ഉം,കൊല്ലത്ത് 56 ഉം, കൊച്ചിയിൽ 76 ഉം, തൃശൂരിൽ 56 ഉം, കോഴിക്കോട് 76 ഉം, കണ്ണൂരിൽ 56 ഉം വാർഡുകളുണ്ടാകും.
87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകളുടെ എണ്ണം 3241 ആയി വർദ്ധിക്കും.
പുതുക്കിയ വാർഡുകളുടെ എണ്ണം
നിലവിലുള്ള വാർഡുകളുടെ എണ്ണം
പുതിയ വാർഡുകൾ
മുനിസിപ്പാലിറ്റി
3241
3113
128
കോർപ്പറേഷൻ
421
414
7
ആകെ
3662
3527
135
2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 ഉം , കൂടിയത് 53 വാർഡുകളുമുണ്ടാകും. കോർപ്പറേഷനുകളിൽ അവ യഥാക്രമം 56 ഉം 101 ഉം ആണ്. സ്ത്രീകൾക്കും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ ആകെ വാർഡുകളും ,സ്ത്രീ, പട്ടികജാതി , പട്ടികജാതി സ്ത്രീ, പട്ടികവർഗ്ഗം, പട്ടികവർഗ്ഗസ്ത്രീ സംവരണവാർഡുകളുടെയും ,ജനറൽവാർഡുകളുടെയും എണ്ണം ജില്ല തിരിച്ചുള്ള പട്ടികകൾ ചുവടെ
മുനിസിപ്പാലിറ്റി
ആകെ വാർഡുകൾ
സ്ത്രീ സംവരണം
പട്ടികജാതി സംവരണം
പട്ടികജാതി -സ്ത്രീ സംവരണം
പട്ടികവിഭാഗസംവരണം
പട്ടികവിഭാഗ-സ്ത്രീ സംവരണം
ജനറൽ വാർഡുകൾ
തിരുവനന്തപുരം
154
77
17
10
0
0
70
കൊല്ലം
135
68
14
8
0
0
61
പത്തനംതിട്ട
135
69
16
9
0
0
59
ആലപ്പുഴ
219
111
14
7
0
0
101
കോട്ടയം
208
106
13
7
0
0
96
ഇടുക്കി
73
37
4
2
0
0
34
എറണാകുളം
447
226
34
17
0
0
204
തൃശൂർ
286
145
24
14
0
0
131
പാലക്കാട്
249
127
28
15
0
0
109
മലപ്പുറം
505
256
33
18
1
0
233
കോഴിക്കോട്
273
138
20
11
0
0
126
വയനാട്
103
52
4
1
13
7
42
കണ്ണൂർ
334
170
12
4
2
0
154
കാസർകോട്
120
61
3
0
0
0
56
ആകെ
3241
1643
236
123
16
7
1476
കോർപ്പറേഷൻ
ആകെ വാർഡുകൾ
സ്ത്രീ സംവരണം
പട്ടികജാതി സംവരണം
പട്ടികജാതി –സ്ത്രീ സംവരണം
പട്ടികവിഭാഗ സംവരണം
പട്ടികവിഭാഗ-സ്ത്രീ
സംവരണം
ജനറൽ വാർഡുകൾ
തിരുവനന്തപുരം
101
51
9
5
0
0
46
കൊല്ലം
56
28
4
2
0
0
26
കൊച്ചി
76
38
3
2
0
0
37
തൃശൂർ
56
28
4
2
0
0
26
കോഴിക്കോട്
76
38
3
2
0
0
37
കണ്ണൂർ
56
28
3
2
0
0
27
ആകെ
421
211
26
15
0
0
199
ത്രിതലപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആകെ 19950 വാർഡുകളാണ് ത്രിതലപഞ്ചായത്തുകളിൽ ഉണ്ടാകുക.
ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23612 ആകും. നിലവിലിത് 21900 ആണ്.