സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പുതിയ മരച്ചീനി ഇനങ്ങൾ പുറത്തിറക്കി

 

konnivartha.com: കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പു മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വർഗ വിള ഗവേഷണ സ്ഥാപനം 2024-25 വർഷത്തെ കിഴങ്ങുവിള പദ്ധതിക്ക് തുടക്കം കുറിച്ചു. അഖില ഭാരതീയ കിഴങ്ങുവിള ഗവേഷണ ഏകോപന പദ്ധതിയുടെ ഭാഗമായി, കാർഷിക വികസന കർഷകക്ഷേമ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചേർത്തല പുല്ലംകുളം ഓഡിറ്റോറിയത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

കാർഷിക സെമിനാറും നടീൽ വസ്തുക്കളുടെ വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ കേന്ദ്ര കിഴങ്ങുവർഗ വിള ഗവേഷണ സ്ഥാപനം വികസിപ്പിച്ച മരച്ചീനിയുടെ പുതിയ ഇനങ്ങളായ ശ്രീ അന്നം, ശ്രീ മന്ന എന്നിവയും പി പ്രസാദ് പുറത്തിറക്കി. കേന്ദ്ര കിഴങ്ങുവിള സ്ഥാപനം ഡയറക്ടർ ഡോ. ജി. ബൈജു പദ്ധതി വിശദീകരണം നടത്തി.

ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വി. ജി. മോഹനൻ അധ്യക്ഷത വഹിച്ചു. ചേർത്തല തെക്കു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ , കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ എന്നിവർ സംസാരിച്ചു. തുടർന്ന് കേന്ദ്ര കിഴങ്ങുവർഗ വിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ ഡോ. സൂസൻ ജോൺ, ഡോ. കേശവ കുമാർ എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു. സ്ഥാപനത്തിൽ വികസിപ്പിച്ച കൂർക്ക, കൂവ, ചെറുകിഴങ്ങ് എന്നിവ കർഷകർക്ക് വിതരണം ചെയ്തു.