 
	
		
konnivartha.com: ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ നാടെങ്ങും ശോഭായാത്രകൾ നടന്നു.ശ്രീകൃഷ്ണഭഗവാന്‍റെ ജന്മാഷ്ടമി നാളിൽ നഗരവീഥികൾ കീഴടക്കി അമ്പാടിക്കണ്ണൻമാരും രാധമാരും.ചിരിതൂകി കളിയാടി നടന്നുനീങ്ങുന്ന ഉണ്ണികണ്ണൻമാരെയും രാധമാരെയും കാണാനായി അനേകായിരങ്ങള്‍ ആണ് ഒഴുകിയെത്തിയത്
ഉണ്ണികണ്ണന്മാരും രാധമാരും അണിനിരന്ന നിശ്ചല ദൃശ്യങ്ങളോടെയുള്ള വിപുലമായ ശോഭയാത്രകൾക്ക് പുറമെ സാംസ്‌കാരിക സംഗമങ്ങള്‍, ഗോപൂജ, ഉറിയടി,പ്രഭാതഭേരി, ഗോപികാനൃത്തം തുടങ്ങി വിവിധപരിപാടികള്‍ നടന്നു. കോന്നിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന ശോഭായാത്രകള്‍ കോന്നി മഠത്തില്‍ കാവില്‍ സംഘമിച്ചു മഹാ ശോഭായാത്രയായി കോന്നി നഗരം ചുറ്റി കോന്നി മങ്ങാരം ഇളങ്ങവട്ടം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു . ഇവിടെ ഉറിയടിയും അവില്‍ പ്രസാദവും നടന്നു .
 
  
  
  
  
  
  
  
  
  
  
  
  
  
  
  
  
 
 
					 
					 
					 
					 
					 
					 
					 
					 
					 
					