Trending Now

പത്തനംതിട്ട : അറിയിപ്പുകള്‍ ( 23/08/2024 )

കര്‍ഷക ട്രെയിനിംഗ്

അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ സുരക്ഷിത പാലുല്‍പ്പാദനം വിഷയത്തില്‍ ഓഗസ്റ്റ് 29, 30 ദിവസങ്ങളില്‍ കര്‍ഷക ട്രെയിനിംഗ് നടക്കും. 9447479807, 9496332048 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

മത്സ്യകുഞ്ഞ് വിതരണം

കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ ഓഗസ്റ്റ് 24 ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലുമണി വരെ കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും വിതരണംചെയ്യും. ഫോണ്‍: 9562670128, 0468 2214589.

മസ്റ്ററിംഗ് നടത്തണം

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്ററിംഗിനായി ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ സമയം അനുവദിച്ചിരുന്നു. മസ്റ്ററിംഗ് നടത്താത്തവര്‍ സെപ്തംബര്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. ഫോണ്‍: 0495 2966577, 9188230577.

ടാക്‌സി ആവശ്യമുണ്ട്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പടെ ഡ്രൈവര്‍ ഇല്ലാതെ ടാക്‌സി വാഹനം 2024 സെപ്റ്റംബര്‍ 10 മുതല്‍ 2025 മാര്‍ച്ച് 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് സ്ഥാപനങ്ങള്‍/സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 30. ഫോണ്‍ – 0468 2214639.

സ്‌പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 30 ന് കോളജില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും ഇതുവരെ പോളിടെക്നിക് അഡ്മിഷനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം.

രജിസ്‌ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ 9.30 മുതല്‍ 11.00 വരെ. വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കേറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം. ഫീസ് ഒടുക്കുന്നതിന് എറ്റിഎം കാര്‍ഡ് കൊണ്ടുവരേണ്ടതാണ്. ഫണ്ടിനും, യൂണിഫോമിനും ഉള്ള തുക പണമായി കൈയ്യില്‍ കരുതണം. വിവരങ്ങള്‍ക്ക് www.polyadmission.org ഫോണ്‍ – 04735 266671.

തേക്ക് സ്റ്റംപുകളുടെ വില്‍പ്പന

പത്തനംതിട്ട സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ എലിയറയ്ക്കലുള്ള ഓഫീസ്, കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ സ്ഥിരം നഴ്‌സറി എന്നിവടങ്ങളില്‍ നിന്ന് ശാസ്ത്രീയമായി തയ്യാറാക്കിയ തേക്ക് സ്റ്റംപുകളുടെ വില്‍പ്പന തുടരുന്നു. ഫോണ്‍ – 8547603708, 8547603707.

പ്രീ ഡിഡിസി യോഗം ഓഗസ്റ്റ് 24 ന്

ജില്ലാ വികസന സമിതിയുടെ ഓഗസ്റ്റ് മാസത്തെ പ്രീ ഡിഡിസി യോഗം ഓഗസ്റ്റ് 24 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും.

error: Content is protected !!