Trending Now

രാജ്യവ്യാപക സമരത്തിന് ഐഎംഎ; ശനിയാഴ്ച രാവിലെ ആറുമുതൽ 24 മണിക്കൂർ സമരം

 

The IndianMedicalAssociation declared a nationwide strike on August 17 after the alleged rape and murder of a trainee doctor in Kolkata’s RGKarMedical College and Hospital

konnivartha.com: രാജ്യവ്യാപക സമരത്തിന് ആഹ്വാനം നൽകി ഐഎംഎ. ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ ആറുമുതൽ 24 മണിക്കൂർ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും ആശുപത്രി അതിക്രമത്തിലും പ്രതിഷേധിച്ചാണു സമരം.

അത്യാഹിത അ‍ടിയന്തര സേവനങ്ങൾക്കു മുടക്കമുണ്ടാകില്ല. ഒപികളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ജൂനിയർ ഡോക്ടർമാർ വെള്ളിയാഴ്ച പണിമുടക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു.വാർഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്കരിച്ചുമായിരിക്കും സമരം.വെള്ളിയാഴ്ച കരിദിമായി ആചരിക്കാനും ഡോക്ടർമാർ തീരുമാനിച്ചിരുന്നു.

 

error: Content is protected !!