Trending Now

കൊതുകു പരത്തുന്ന രോഗങ്ങളെ കുറിച്ച് ആശങ്ക

 

konnivartha.com / കൊച്ചി: കൊതുകു പരത്തുന്ന രോഗങ്ങള്‍ വര്‍ഷം മുഴുവന്‍ ഉണ്ടാകാമെന്ന് ഭൂരിഭാഗം ഇന്ത്യക്കാരും ആശങ്കപ്പെടുന്നു. കൊതുകു പരത്തുന്ന മലേറിയ, ഡെങ്കു തുടങ്ങിയവ മഴക്കാലത്ത് മാത്രമല്ല വര്‍ഷത്തില്‍ എപ്പോള്‍ വെണമെങ്കിലും ഉണ്ടാകാമെന്നും 81 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നു.

ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സില്‍ നിന്നുള്ള ഇന്ത്യയിലെ പ്രമുഖ ഹൗസ്ഹോള്‍ഡ് ഇന്‍സെക്ടിസൈഡ് ബ്രാന്‍ഡായ ഗുഡ്നൈറ്റ് ‘ഒരു കൊതുക്, എണ്ണമറ്റ ഭീഷണി’ എന്ന പേരില്‍ ഇന്ത്യയൊട്ടാകെ നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടതാണ് കൗതുകരമായ ഈ കണ്ടെത്തലുകള്‍. മാര്‍ക്കറ്റ് റീസര്‍ച്ച് സ്ഥാപനമായ യൂഗവ് ആണ് സര്‍വെ നടത്തിയത്.

 

വായു ജന്യ രോഗ നിയന്ത്രണ ദേശീയ കേന്ദ്രത്തിന്‍റെ (എന്‍സിവിബിഡിസി) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 94000 ഡെങ്കു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 20ന് ആഗോള കൊതുകു ദിനം വരുമ്പോള്‍ ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. കൊതുകില്‍ നിന്നും വര്‍ഷം മുഴുവന്‍ സംരക്ഷണം അനിവാര്യമാണെന്ന ഗുഡ്നൈറ്റിന്‍റെ കണ്ടെത്തല്‍ ജാഗ്രതയോടെയുള്ള നടപടികള്‍ക്ക് മുന്നറിയിപ്പാണ്.

 

സ്ത്രീകളും പുരുഷന്മാരുമായി 1011 പേരാണ് ഗുഡ്നൈറ്റിന്‍റെ സര്‍വേയില്‍ പങ്കെടുത്തത്. പ്രതികരിച്ച 83 ശതമാനം പുരുഷന്മാരും 79 ശതമാനം സ്ത്രീകളും ആശങ്ക പങ്കുവച്ചു. കൂടാതെ കൊതുകു പരത്തുന്ന രോഗങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇന്ത്യയില്‍ കൂടുതലാണെന്ന് മറ്റ് സര്‍വെകളും പറയുന്നുണ്ട്.

 

ഭൂമിശാസ്ത്രപരമായുള്ള ക്ലസ്റ്ററുകളിലും കൊതുകു ജന്യ രോഗങ്ങളെകുറിച്ച് ഇതേ ആശങ്കകള്‍ തന്നെ പങ്കു വയ്ക്കുന്നുണ്ട്. ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, ആസാം തുടങ്ങിയ കിഴക്കന്‍ മേഖലകളിലെ സംസ്ഥാനങ്ങളിലെ 86 ശതമാനം പേരും വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും മലേറിയ, ഡെങ്കു എന്നിവ പിടിപെടുമെന്ന് വിശ്വസിക്കുന്നു. പശ്ചിമ മേഖകളിലെ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളിലെ 81 ശതമാനവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവയും ദക്ഷിണേന്ത്യയിലെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന എന്നിവിടങ്ങളും 80 ശതമാനവും ആശങ്ക രേഖപ്പെടുത്തി. മലേറിയ, ഡെങ്കു എന്നിവയ്ക്കെതിരെ വര്‍ഷം മുഴുവന്‍ ജാഗ്രത പാലിക്കണമെന്നാണ് ഈ കണക്കുകളെല്ലാം ചൂണ്ടിക്കാട്ടുന്നത്.

 

സര്‍വെയില്‍ പ്രതികരിച്ചവരില്‍ മൂന്നിലൊന്നു പേരും തങ്ങള്‍ക്കോ തങ്ങളുടെ കുടുംബത്തിലാര്‍ക്കെങ്കിലുമോ മലേറിയയും ഡെങ്കുവും വന്നിട്ടുളളതായി പ്രതികരിച്ചുവെന്നും 40 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ഈ രോഗങ്ങള്‍ ഭീഷണിയാകുന്നതെങ്ങനെയെന്ന് ഇത് വെളിപ്പെടുത്തുന്നു, ആശങ്കവര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും കുടുംബങ്ങളെ കുറഞ്ഞനിരക്കിലുള്ള പരിഹാരങ്ങളിലൂടെ ശാക്തീകരിക്കുന്നതില്‍ ഗുഡ്നൈറ്റ് പ്രതിജ്ഞാബദ്ധമാണെന്നും സുരക്ഷിതവും ആരോഗ്യകരവുമായ ഇന്ത്യയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് സിമിറ്റഡ്, ഹോംകെയര്‍ വിഭാഗം മേധാവി ശേഖര്‍ സൗരഭ് പറഞ്ഞു.

 

കൊതുകു പകര്‍ത്തുന്ന രോഗങ്ങളായ മലേറിയ, ഡെങ്കു എന്നിവയുടെ വര്‍ധനയില്‍ ആശങ്കയുണ്ടെന്നും ഈ രോഗങ്ങള്‍ വ്യക്തികള്‍ക്ക് ഭീഷണിയാകുന്നുവെന്നു മാത്രമല്ല സമൂഹത്തിനും ആരോഗ്യ സംവിധാനത്തിനും വരെ ബാധ്യതയാകുന്നുവെന്നും പരമ്പരാഗത രീതിയിലുള്ള കാലാവസ്ഥ അനുസരിച്ചുള്ള സംരക്ഷണം ഇനി മതിയാവില്ലെന്നും വര്‍ഷം മുഴുവന്‍ സുരക്ഷിതരായിരിക്കുവാന്‍ ജാഗ്രത വേണമെന്നും ഗുഡ്നൈറ്റ് കണ്ടെത്തലുകളെ കുറിച്ച് മുലുന്ദിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ പകര്‍ച്ച വ്യാധി സ്പെഷ്യലിസ്റ്റ് ഡോ. കീര്‍ത്തി സബ്നിസ് പ്രതികരിച്ചു.