
konnivartha.com: തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ സംയുക്ത യുവജനപ്രസ്ഥാന പ്രവർത്തകർ ഞള്ളൂർ ഭാഗത്ത് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു.
സംയുക്ത യുവജനപ്രസ്ഥാന സെക്രട്ടറി ജോബിൻ കോശി സ്വാഗതം അറിയിച്ചു. കോന്നി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ രഞ്ജു ആർ ഉദ്ഘാടനം നിർവഹിച്ചു.
തണ്ണിത്തോട് വലിയ പള്ളി ഇടവക വികാരി റവ. ഫാ. ജോൺ പീറ്റർ, റവ. ഫാ. നിതിൻ, കോന്നി റെയിഞ്ച് ഞള്ളൂർ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരന്‍ മനോജ് എന്നിവർ ആശംസകൾ അറിയിച്ചു. സംയുക്ത യുവജനപ്രസ്ഥാനം ട്രഷറർ റിതില്‍ റോയ് നന്ദി പറഞ്ഞു