konnivartha.com: തിരുവനന്തപുരത്തെ വിഴിഞ്ഞത്തുള്ള ഐ സി എ ആര്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിഴിഞ്ഞം റീജിയണല്‍ സെന്ററില്‍ സെപ്തംബർ അഞ്ചിന് (05-09-2024) രാവിലെ 10.00 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും.
‘സമുദ്ര അലങ്കാര മത്സ്യ പ്രജനനത്തിന്റെയും സംസ്‌കാരത്തിന്റെയും അഖിലേന്ത്യാ ശൃംഖലാ പദ്ധതി’യിലേക്ക് രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ, ഒറിജിനല്‍ അനുബന്ധ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇമെയിലിലേക്ക് ഈ മാസം 30ന് (30-8-24) ന് മുമ്പ് അപേക്ഷകള്‍ അയക്കണം.
നിയമപ്രകാരമുള്ള ഇളവുകള്‍ ഉള്‍പ്പടെ ഇന്റര്‍വ്യൂ തീയതി പ്രകാരം കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 45 വയസ്സുമാണ്. ഏതെങ്കിലും ബയോളജിക്കല്‍ സയന്‍സ് വിഭാഗത്തിലെ ബാച്ചിലേഴ്‌സ് ബിരുദം അവശ്യ യോഗ്യത. ഫിഷ് ഹാച്ചറിയിലോ അലങ്കാര മത്സ്യ ഫാമിലോ പ്രവൃത്തി പരിചയം അഭിലഷണീയം. പൂര്‍ണ്ണമായും കരാര്‍ അടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തിയാകുന്നതുവരെയോ/വാര്‍ഷികാടിസ്ഥാനത്തിലോ ആണ് നിയമനം. ഏകീകൃത വേതനം പ്രതിമാസം 20000 രൂപ
ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ പ്രസ്തുത വിവരം ഇമെയില്‍ വഴി അറിയിക്കും. ആശയവിനിമയം ലഭിച്ചവര്‍ മാത്രം അഭിമുഖത്തിനായി നിശ്ചിത തീയതിയില്‍ ഹാജരായാല്‍ മതിയാകും. നിയമനം പൂര്‍ണ്ണമായും താത്കാലികാടിസ്ഥാനത്തിലാണ്. യോഗ്യതാ വ്യവസ്ഥകളുടെ വിശദാംശങ്ങളും മറ്റ് വിവരങ്ങളും നല്‍കിയിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് www.cmfri.org.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 0471-2480224.