Trending Now

കോന്നി മെഡിക്കല്‍ കോളേജില്‍ ഒ പി രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രവര്‍ത്തിക്കും

 

konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തിങ്കള്‍ മുതല്‍ ശനി വരെ   രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഒ പി പ്രവര്‍ത്തിക്കും എന്ന് കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രേഖാമൂലം അറിയിച്ചു .നേരത്തെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ഒ പി പ്രവര്‍ത്തിച്ചിരുന്നത് . കൂടുതല്‍ രോഗികള്‍ ഊഴം കാത്തു  ഉണ്ടെങ്കില്‍ അവരെക്കൂടി ഡോക്ടര്‍മാര്‍ പരിശോധിച്ച് വന്നിരുന്നു .

ഒ പി വൈകിട്ട് നാല് മണിവരെ പ്രവര്‍ത്തിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലില്‍ വയലാത്തല മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് കോന്നി മെഡിക്കല്‍ കോളേജ് എടുത്ത നടപടികളെ കുറിച്ച് ആണ് രേഖാമൂലം മറുപടി ലഭിച്ചത് .

കൂടാതെ അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കും വികലാംഗര്‍ക്കും രജിസ്ട്രേഷനും ,മരുന്ന് വാങ്ങുന്നതിനുമായി പ്രത്യേക ക്യൂ സമ്പ്രദായം കൂടി ഏര്‍പ്പെടുത്തിയതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രേഖാ മൂലം അറിയിച്ചു . 24 മണിക്കൂറും അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സൌകര്യം ഒരുക്കിയിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു

ദേശസാൽകൃത ബാങ്കിന്‍റെ എ റ്റി എം വേണം എന്നുള്ള അപേക്ഷയില്‍ ഐ സി ഐ സി ബാങ്കിന്‍റെ എ റ്റി എം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും മറുപടി ലഭിച്ചു .

error: Content is protected !!